ഒഞ്ചിയത്ത് 'പവർ ബ്രിഗേഡ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

ഒഞ്ചിയത്ത് 'പവർ ബ്രിഗേഡ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
Feb 13, 2026 12:36 PM | By Roshni Kunhikrishnan

ഒഞ്ചിയം:(vatakara.truevisionnews.com) വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും ജാഗ്രതയും വളർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'പവർ ബ്രിഗേഡ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. ആർ.ഡി.ഡി രാജേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ ജി. മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സോമൻ കടലൂർ മുഖ്യാതിഥിയായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ട്രാഫിക് നിയമബോധവൽക്കരണം, പ്രാഥമിക ശുശ്രൂഷാ പരിശീലനം, ലഹരിവിരുദ്ധ ജാഗ്രതാ ക്ലാസ് എന്നിവയും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ ഡോ. പി.കെ. ഷാജി പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു.

പ്രിൻസിപ്പൽ സീമ സ്വാഗതവും സൗഹൃദ കോ-ഓർഡിനേറ്റർ രാജേഷ് കുളങ്ങര നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ കോ-ഓർഡിനേറ്റർമാരായ ഗീത, ദീപ, റൗഫ്, രജില, സനിത തുടങ്ങിയവർ പങ്കെടുത്തു.

District-level inauguration of the Onchiyat 'Power Brigade' project organized

Next TV

Related Stories
വടകരയിൽ ഉത്തരമേഖല വോളിബോൾ ടൂർണമെന്റിന് തുടക്കമായി

Feb 13, 2026 12:12 PM

വടകരയിൽ ഉത്തരമേഖല വോളിബോൾ ടൂർണമെന്റിന് തുടക്കമായി

വടകരയിൽ ഉത്തരമേഖല വോളിബോൾ ടൂർണമെന്റിന്...

Read More >>
വടകര വെള്ളാറമലയിലും മേപ്പയിലും പറമ്പുകളിൽ തീപിടുത്തം

Feb 13, 2026 11:38 AM

വടകര വെള്ളാറമലയിലും മേപ്പയിലും പറമ്പുകളിൽ തീപിടുത്തം

വടകര വെള്ളാറമലയിലും മേപ്പയിലും പറമ്പുകളിൽ...

Read More >>
വടകരയിൽ അടച്ചിട്ട വീട്ടിൽ മോഷണം; ഏഴ് പവൻ സ്വർണ്ണവും പണവും മോഷ്ടിച്ചതായി പരാതി

Feb 13, 2026 11:15 AM

വടകരയിൽ അടച്ചിട്ട വീട്ടിൽ മോഷണം; ഏഴ് പവൻ സ്വർണ്ണവും പണവും മോഷ്ടിച്ചതായി പരാതി

വടകരയിൽ അടച്ചിട്ട വീട്ടിൽ മോഷണം; ഏഴ് പവൻ സ്വർണ്ണവും പണവും മോഷ്ടിച്ചതായി...

Read More >>
ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ ആരോഗ്യ മേള

Feb 12, 2026 07:38 PM

ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ ആരോഗ്യ മേള

ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ ആരോഗ്യ...

Read More >>
Top Stories










Entertainment News