വടകര:vatakara.truevisionnews.com) വടകര ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രം ഓർക്കാട്ടേരി ഏറാമല ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം കാർത്തികപ്പള്ളി എന്നിവയുടെ ആഭിമുഖ്യത്തിൽ ഹെൽ ത്തി കേരള ഫീൽഡ് ക്യാമ്പയിൻ ആരോഗ്യമേള കുറഞ്ഞാലിയോട് ഹരിത കെളക്കോട്ട് കൃഷ്ണൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയിൽ സംഘടിപ്പിച്ചു.
പരിപാടി എറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒക്കെ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മറവിൽ മൂസ അധ്യക്ഷത വഹിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ സി എച്ച് സി ഒർക്കാട്ടേരി രാജീവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെളക്കോട്ട് കൃഷ്ണൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ഗിരീശൻ ബി കെ ഹരിത കുറഞ്ഞാലിയോട് വൈസ് പ്രസിഡണ്ട് സിബിൻസി കെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്അതുല്യ എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന്ഓർക്കാട്ടേരി ആയൂർ വേദ ഹോസ്പ്പിലിലെ ഡോ : അഞ്ജലി യോഗയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു യോഗ പരിശീലനവും നടത്തി വിവിധയിനം പരിശോധനകളും നടന്നു.
Healthy Kerala Field Campaign Health Fair









































