ചെമ്മരത്തൂരിൽ വീടിന് തീപിടുത്തം; നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീയണച്ചു

 ചെമ്മരത്തൂരിൽ വീടിന് തീപിടുത്തം; നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീയണച്ചു
Feb 11, 2026 03:08 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com)ചെമ്മരത്തൂർ കപ്പള്ളി ക്ഷേത്രത്തിന് സമീപം തൈവച്ച പറമ്പത്ത് ബിന്ദുവിന്റെ വീടിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ആയുർവേദ ആശുപത്രിക്ക് പിന്നിലായുള്ള വീടിന്റെ മുകൾനിലയിലാണ് തീപിടുത്തമുണ്ടായത്. ഈ സമയത്ത് ഉടമസ്ഥ ബിന്ദു വീട്ടിലുണ്ടായിരുന്നില്ല.

വീടിന്റെ മുകൾഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയാണ് നാട്ടുകാരെയും അഗ്നിശമനസേനയെയും വിവരമറിയിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഓട് മേഞ്ഞ മുകൾനിലയിലെ സീലിംഗ്, വയറിംഗ് എന്നിവ പൂർണ്ണമായും നശിച്ചു. ടൈലുകൾ ചൂടേറ്റ് പൊട്ടിത്തെറിക്കുകയും ബാഗിൽ സൂക്ഷിച്ചിരുന്ന പ്രധാന സർട്ടിഫിക്കറ്റുകൾ കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.

വടകരയിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഷൈനേഷ് മൊകേരിയുടെ നേതൃത്വത്തിൽ എം.എം. റിജേഷ് കുമാർ, ടി.വി. അഖിൽ, സി.കെ. അർജുൻ, അഗേഷ്, ഡ്രൈവർ സുബൈർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

House catches fire in Chemmarathur

Next TV

Related Stories
വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; മടപ്പള്ളി സ്വദേശി പിടിയിൽ

Feb 11, 2026 04:38 PM

വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; മടപ്പള്ളി സ്വദേശി പിടിയിൽ

വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; മടപ്പള്ളി സ്വദേശി...

Read More >>
കണ്ണൂക്കര സി.എച്ച് സെൻ്ററിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു

Feb 11, 2026 01:05 PM

കണ്ണൂക്കര സി.എച്ച് സെൻ്ററിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു

കണ്ണൂക്കര സി.എച്ച് സെൻ്ററിന്റെ ലോഗോ പ്രകാശനം...

Read More >>
 ക്വാസോ ലിബറം ; മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ്  ആരംഭിച്ചു

Feb 10, 2026 10:30 PM

ക്വാസോ ലിബറം ; മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ് ആരംഭിച്ചു

മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ് ...

Read More >>
പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച  'പുസ്തകപ്പയറ്റ്' ശ്രദ്ധേയമായി

Feb 10, 2026 09:39 PM

പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച 'പുസ്തകപ്പയറ്റ്' ശ്രദ്ധേയമായി

പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച "പുസ്തകപ്പയറ്റ്"...

Read More >>
Top Stories

News Roundup