ഇനി തെയ്യാട്ടക്കാലം; ചോറോട് രാമത്ത് കാവ് കളിയാട്ടം - 26 അടയാളം കുറിച്ചു

ഇനി തെയ്യാട്ടക്കാലം; ചോറോട് രാമത്ത് കാവ് കളിയാട്ടം - 26 അടയാളം കുറിച്ചു
Feb 16, 2026 07:19 AM | By Susmitha Surendran

വടകര:(https://vatakara.truevisionnews.com/)  കോഴിക്കോട് ജില്ലയിലെ ഏക മുച്ചിലോട്ട് ഭഗവതി ക്ഷേത്രമായ ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ട മഹോത്സവത്തിന് അടയാളം കുറിച്ചു.

ചോറോട് രാമത്ത് തറവാട് മേലധികാരിയുടെപ്രതിനിധി പത്മനാഭ കുറുപ്പിന്റെ കളിയാട്ടം നടത്തിപ്പിനായുള്ള കത്ത് പാനൂർ കൂറ്റേരി മുച്ചിലോട്ട് കാവ് കോമരത്തിന് നൽകുന്ന ചടങ്ങാണ് "അടയാളം കുറിക്കൽ".ക്ഷേത്രം കാരണവർ ഗോപാലൻ നായർ കൂറ്റേരിക്കാവ് കോമരം ഷിബിൻ കോമരത്തിനും തെയ്യം കലാകാരൻ പ്രദീപൻ പെരുവണ്ണാൻ അഴീക്കോട് എന്നിവർക്ക് അടയാളം നൽകി.

കൂറ്റേരി കാവിലെ കോമരങ്ങളും , കണ്ണൂർ അഴീക്കോട് നിന്നും എത്തുന്ന പെരുവണ്ണാൻമാരുമാണ് ഇവിടെ തെയ്യ കോലങ്ങൾ കെട്ടിയാടാറുള്ളത്. മാർച്ച്4 മുതൽ 7 വരെയാണ് കളിയാട്ട മഹോത്സവം.

ആഘോഷ കമ്മിറ്റി പ്രസിഡണ്ട് പ്രസാദ് വിലങ്ങിൽ, വൈസ് പ്രസിഡണ്ട് പി.പി.സുരേന്ദ്രൻ, സെക്രട്ടറി മോഹനൻ വി.എം, ഖജാൻ ജി മഹേഷ് ടി.കെ, ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് സുരേഷ് മലയിൽ, സെക്രട്ടറി ബിജുവി.ടി.കെ, അംഗങ്ങളായ പി.ഗംഗാധരൻ, ടി.കെ.മോഹനൻ, ടി മുരളി ആഘോഷ സബ്കമ്മിറ്റികമ്മിറ്റി ഭാരവാഹികൾ, കമ്മിറ്റിഅംഗങ്ങൾ, ഊരാളൻമാർ, കഴകക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Ramath KavuKaliyattam with Chorode - 26 marks were scored.

Next TV

Related Stories
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Feb 15, 2026 03:11 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
വന്ദേമാതരം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം -അജ്മൽ ഇസ്മായിൽ

Feb 15, 2026 03:03 PM

വന്ദേമാതരം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം -അജ്മൽ ഇസ്മായിൽ

വന്ദേമാതരം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം : അജ്മൽ...

Read More >>
പുഴയോരം ഇനി സുരക്ഷിതം; കുറ്റ്യാടി പുഴയുടെ തീരസംരക്ഷണ പദ്ധതിക്ക് തുടക്കമായി

Feb 15, 2026 01:41 PM

പുഴയോരം ഇനി സുരക്ഷിതം; കുറ്റ്യാടി പുഴയുടെ തീരസംരക്ഷണ പദ്ധതിക്ക് തുടക്കമായി

കുറ്റ്യാടി പുഴയുടെ പുഴയുടെ തീരസംരക്ഷണ പദ്ധതിക്ക്...

Read More >>
ഹരിതം, സുരക്ഷിതം; വടകര നഗരസഭയിൽ കുടുംബശ്രീ അംഗങ്ങൾക്ക് മെൻസ്ട്രൽ കപ്പുകൾ നൽകി

Feb 15, 2026 12:28 PM

ഹരിതം, സുരക്ഷിതം; വടകര നഗരസഭയിൽ കുടുംബശ്രീ അംഗങ്ങൾക്ക് മെൻസ്ട്രൽ കപ്പുകൾ നൽകി

വടകര നഗരസഭയിൽ കുടുംബശ്രീ അംഗങ്ങൾക്ക് മെൻസ്ട്രൽ കപ്പുകൾ...

Read More >>
Top Stories

News Roundup