ചോമ്പാല :(vatakara.truevisionnews.com)പഴയ ദേശീയപാതയിൽ സെൻട്രൽ മുക്കാളി ടൗണിലെ തോട് പൂർവ്വസ്ഥിതിയിലാക്കാൻ ആവശ്യമായ സർവേ നടപടികൾ നടത്താൻ റവന്യൂ വകുപ്പ് തയ്യാറാകണമെന്ന് അഴിയൂർവില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു.
റോഡിൽ പണിത കൾവർട്ടിൽ തുടർച്ചയായി വെള്ളം ഒഴുകി പോകുന്നതിന് തോടിന്റെവീതികൂട്ടുന്ന പ്രവൃത്തി നടപ്പിലാക്കിയാൽ മാത്രമെ മുക്കാളിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവൂ വെന്നുംഅഭിപ്രായപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ലീല അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസർ വി പി ശ്രീജിത്ത്, പി വാസു, പി ബാബുരാജ്, യു എ റഹിം, പ്രദീപ് ചോമ്പാല , ടി ടി പത്മനാഭൻ സ്പെഷൽ വില്ലേജ് ഓഫിസർ സി കെ ബബിത എന്നിവർ സംസാരിച്ചു.
Azhiyur Janakiya Samiti demands survey to restore Mukkali stream to its original condition


































