വടകര : ( https://vatakara.truevisionnews.com/) നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല മുന്നേറ്റം നടത്തുന്നതിനിടെ, ഈ വിജയത്തെ ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിനുള്ള കാവ്യനീതിയായി വിശേഷിപ്പിച്ച് ആർ.എം.പി നേതാവ് കെ.കെ. രമ. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ പതിനാലാം ഓർമ്മദിനത്തിൽ തന്നെ ഇത്തരമൊരു ജനവിധി വന്നത് ചരിത്രപരമായ നിയോഗമാണെന്ന് കെ.കെ. രമ .
"ഇതൊരു ചരിത്രമാണ്, ഇന്നത്തെ ദിവസം മെയ് 4, ടി.പിയുടെ പതിനാലാം രക്തസാക്ഷി ദിനമാണ്. യാദൃശ്ചികമെന്നു തോന്നാമെങ്കിലും ഒരു വലിയ കാവ്യനീതിയായി . ഈ ദിനം തന്നെ ജനവിധി വന്നുചേർന്നു. ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും, അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ടെന്നും രമ പറഞ്ഞു .
പിണറായിസത്തിന്, കേരളത്തിലെ അധികാര രാഷ്ട്രീയത്തിന്, എതിർ ശബ്ദങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ കൂടി ജനം വിധിയെഴുതിയിരിക്കുകയാണ് . ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടം വരെയെത്തുമെന്നത് ഞങ്ങൾ അന്നേ പറഞ്ഞതാണ് .
വോട്ടെടുപ്പ് ദിവസം മുതൽ തന്നെ ജനങ്ങൾക്കിടയിൽ വലിയൊരു മാറ്റം ദൃശ്യമായിരുന്നു. പിണറായി സർക്കാരിനെതിരെ വോട്ട് ചെയ്യാൻ ആളുകൾ അതിരാവിലെ മുതൽ കാത്തുനിൽക്കുകയായിരുന്നു. ആ ജനവിരുദ്ധ വികാരമാണ് ഇപ്പോൾ ഫലമായി പുറത്തുവരുന്നത്.
ഈ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച പ്രവർത്തകർക്കും തന്നോടൊപ്പം നിന്ന ഓരോ വോട്ടർമാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു .
'Chandrasekharan's blood will reach the grave of CPM' He is seeing this, Chandrasekharan must be happy today'; K.K. Rama












































