വടകര :(https://vatakara.truevisionnews.com/) തെരത്തെടുപ്പ് ഫല പ്രഖ്യാപനം റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകർക്ക് വിലക്ക്. കോഴിക്കോട് ജില്ലയിലെ വടകര മടപ്പള്ളി കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് മാധ്യമ പ്രവർത്തകർക്ക് വിലക്ക്.
ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും വിലക്ക് നേരിട്ടതായി മാധ്യമപ്രവർത്തകർ ആരോപിക്കുന്നു .ചീഫ് ഇലക്ട്രറൽ ഓഫീസർ ആനുവദിച്ച പാസ് ഉണ്ടായിട്ടും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാധ്യമ പ്രവർത്തകരെ കയറ്റി വിട്ടില്ല. മാധ്യമ പ്രവർത്തകർക്ക് മീഡിയാ സെൻ്ററിൽ സൗകര്യം ഒരുക്കിയെന്നാണ് ഔദ്യോഗിക വിശദീകരണം. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പോളിംഗ് ഏജൻറ് ഉൾപ്പെടെയുള്ളവർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അറിയിക്കാനുള്ള സംവിധാനമാണ് ഇതോടെ ഇല്ലാതാക്കുന്നത്.
Vote counting; Media personnel banned from entering Madappally College in Vadakara



























.jpeg)









