Mar 6, 2026 11:20 AM

അഴിയൂർ:(vatakara.truevisionnews.com) മഴക്കാലങ്ങളില്‍ വര്‍ഷങ്ങളായി മുക്കാളി ടൗണില്‍ വെളളം കയറുന്നത് പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ വ്യാപരഭവനില്‍  നടന്ന ജനപ്രതിനികൾ രാഷ്ടീയ പ്രതിനിധികൾ, വ്യാപാരി സംഘടനകൾ എന്നിവരുടെ യോഗം തീരുമാനിച്ചു. ഏറാമല, അഴിയൂർ പഞ്ചായത്തുകളിലെ എഞ്ചിനിയറിങ് വിഭാഗം ഇതിന് നേതൃത്വം നൽക്കും.

മുക്കാളി മണലോടിപാലം വഴി കുറിച്ചിക്കര പോകുന്ന തോട് മണ്ണും ചെളിയും പായലും നിറഞ്ഞ് സ്വാഭാവിക ഒഴുക്കിന് തടസമാവുന്നുണ്ട് .ഇത് നീക്കം ചെയ്ത് തോട് സംരക്ഷിക്കാന്‍ ഇരു കരയിലേയും വാര്‍ഡുകള്‍ ചേര്‍ന്ന് മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്‍റെ ഭാഗമായി തോട് വൃത്തിയാക്കും . കെ കെ രമ എം എൽ എ മുൻകൈയെടുത്താണ് യോഗം വിളിച്ചത്.

അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ലീല അദ്ധ്യക്ഷത വഹിച്ചു.കെ.കെ രമ എം എൽ എ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കോട്ടയില്‍ രാധാകൃഷ്ണന്‍ , ഏറാമല പഞ്ചായത്ത് പ്രസിഡന്‍റ് ഒ.കെ.കുഞ്ഞബ്ദുളള , പ്രമോദ് മാട്ടാണ്ടി ,പി.പി.ശ്രീധരന്‍ , പി.ബാബുരാജ് ,  കെ.പി.ജയകുമാര്‍ ,പ്രദീപ് ചോമ്പാല , ഹാരിസ് മുക്കാളി , കൈപ്പാട്ടില്‍ ശ്രീധരന്‍ , കെ.ടി.ദാമോദരന്‍ , ബാബുഹരിപ്രസാദ് , പി.കെ.രാമചന്ദ്രന്‍, കെ എ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Permanent solution to waterlogging in Mukkali; Decision to prepare master plan

Next TV

Top Stories










News Roundup






GCC News