വടകര:(vatakara.truevisionnews.com) കരിമ്പനപ്പാലത്തെ സിപിഐഎം ഓഫീസ് കെട്ടിടം കേന്ദ്രീകരിച്ച് ആരംഭിച്ച 'സംഗീതവേദി'യുടെ ഉദ്ഘാടനം വടകര നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.എം. ഷൈനി നിർവ്വഹിച്ചു. സംഗീത പഠനത്തിന് പുറമെ ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കുമായി പി.എസ്.സി പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ എന്നിവയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
പി.എം. രഞ്ചൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.പി. മോഹനൻ, കെ.കെ. രാജീവൻ, എം. പത്മലോചനൻ, ശശി പടന്നയിൽ, കെ.കെ. സുധാകരൻ, വി.കെ. സുനിത എന്നിവർ ആശംസകൾ നേർന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന നാടൻപാട്ടും സംഗീത വിരുന്നും പരിപാടിയ്ക്ക് മാറ്റുകൂട്ടി.
'Music Venue' begins operations in Vadakara

































