വടകര: (vatakara.truevisionnews.com) ചണ്ഡിഗഡിൽ സമാപിച്ച ഖേലോ ഇന്ത്യ മാസ്റ്റേഴ്‌സ് നാഷണൽ കായികമേളയിൽ വടകര വിപിടിസി (VPTC) കായിക താരങ്ങൾക്ക് ഉജ്ജ്വലമായ നേട്ടം. മേളയിൽ കേരളം സ്വന്തമാക്കിയ ആകെ 140 പോയിന്റിൽ 51 പോയിന്റും വടകരയിൽ നിന്നുള്ള താരങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്.
ആറ് സ്വർണവും നാല് വെള്ളിയും നാല് വെങ്കലവുമടക്കം 14 മെഡലുകളാണ് ടീം വടകരയിലേക്ക് എത്തിച്ചത്. ടി.വി. ഹരിദാസൻ, കെ.എം. രവി, പ്രസന്ന മധുസൂദനൻ, വി.പി. ജ്യോതിലക്ഷ്മി, ഇ.കെ. ബീന, വി.പി. സുരജ, എ.കെ. പ്രീതി, കെ.കെ. രമാദേവി എന്നിവർ വിവിധ ഇനങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച് മെഡലുകൾ കരസ്ഥമാക്കി.
പരിശീലകൻ പി.കെ. വിജയൻ, മാനേജർ വി. ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് ടീം മത്സരങ്ങളിൽ പങ്കെടുത്തത്. ദേശീയ തലത്തിൽ കേരളത്തിന്റെ അഭിമാനം ഉയർത്തുന്നതിൽ വടകരയിലെ ഈ കായിക സംഘം നിർണ്ണായക പങ്കുവഹിച്ചു.
Brilliant achievement for Vadakara VPTC; Stars play a crucial role in Kerala's rise



































