Mar 26, 2026 12:59 PM

ആയഞ്ചേരി: (vatakara.truevisionnews.com) കുറ്റ്യാടി മണ്ഡലത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുള്ളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'വിഷൻ കുറ്റ്യാടി' വിദഗ്ധ സംഗമം ശ്രദ്ധേയമായി.

മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ ഒത്തുചേർന്ന ചടങ്ങിൽ കൃഷി, ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലെ വികസന സാധ്യതകളെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടന്നു.

മണ്ഡലത്തിലെ ഒളോർ മാങ്ങയുടെയും മറ്റ് ഫലവർഗങ്ങളുടെയും സാധ്യതകൾ പ്രയോജനപ്പെടുത്താൻ വരാനിരിക്കുന്ന നാളികേര പാർക്കിൽ പ്രത്യേക റിസർച്ച് വിഭാഗം ഒരുക്കുമെന്ന് ചർച്ചകൾക്ക് മറുപടിയായി പാറക്കൽ അബ്ദുള്ള ഉറപ്പുനൽകി.

നാളികേര കൃഷി, നെൽക്കൃഷി എന്നിവയിലെ പ്രതിസന്ധികളും പരിഹാരങ്ങളും യോഗത്തിൽ ചർച്ചയായി. ആരോഗ്യ മേഖലയിലെ പുരോഗതിയെക്കുറിച്ച് ഡോക്ടർമാരും, സ്ത്രീശാക്തീകരണത്തെക്കുറിച്ച് പ്രതിനിധികളും തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു.

എല്ലാ പഞ്ചായത്തുകളിലും പോലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യത്തിനൊപ്പം, ഓട്ടോ-ടാക്സി തൊഴിലാളികൾക്കായി ആശുപത്രികളിൽ പ്രത്യേക ഇൻഷുറൻസ് വിഭാഗം വേണമെന്ന നിർദ്ദേശവും ഉയർന്നു വന്നു.

സംരംഭകർ നേരിടുന്ന വെല്ലുവിളികൾ, വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ, പ്രവാസി ക്ഷേമം, സോഷ്യൽ മീഡിയയുടെ സ്വാധീനം എന്നിവയെക്കുറിച്ചും വിദഗ്ധർ വിശദമായി സംസാരിച്ചു. അഡ്വ. ബിലാൽ മുഹമ്മദ് മോഡറേറ്ററായ ചടങ്ങിൽ ഷംസീർ കേളോത്ത് നന്ദി രേഖപ്പെടുത്തി.

Parakkal Abdullah interacts with experts

Next TV

Top Stories










News Roundup






Entertainment News