വടകര: (https://vatakara.truevisionnews.com/) വികസിത വടകരയുടെ മാർഗ്ഗ രേഖ പുറത്തിറക്കി എൻ.ഡി.എ. വടകരയുടെ സമഗ്ര പുരോഗതി യാഥാർഥ്യമാക്കാനുള്ള മാർഗ്ഗ രേഖയാണ് വോട്ടർമാരുടെ മുന്നിലേക്ക് സമർപ്പിക്കുന്നതെന്ന് അഡ്വ:കെ ദിലീപ് പറഞ്ഞു.
വികസന മുരടിപ്പിൽ നിന്നും വികസന കുതിപ്പിലേക്ക് വടകരയെ എത്തിക്കുമെന്നും അതിന് പ്രാപ്തിയുള്ള ഇരട്ട എഞ്ചിൻ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എം.എൽ.എ ഫണ്ടുകൊണ്ട് മാത്രം നടത്തുന്ന പ്രവർത്തനങ്ങൾക്കപ്പുറം പൊതു വികസന പ്രവർത്തനങ്ങൾ നടത്തുവാൻ വടകരയോടൊപ്പം ഉണ്ടാവുമെന്നും വടകരയുടെ തീരപ്രദേശത്തിൻ്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് അഴിയൂർ പൂഴിത്തല മുതൽ വടകര അഴിത്തല വരെയുള്ള 13 കിലോമീറ്റർ തീരദേശ റോഡുകളെ പരസ്‌പരം ബന്ധിപ്പിക്കുവാൻ കീരിത്തോട്, നടുത്തോട്, കാപ്പുഴക്കൽ തോട്, മാടാക്കര ത്തോട്, കല്ലന്റവിടത്തോട് എന്നിവിടങ്ങളിൽ പാലങ്ങൾ നിർമ്മിച്ചു കൊണ്ട് തീരദേശ റോഡ് കണക്‌ടിവിറ്റി ഉണ്ടാക്കുകയും കടലോര നിയോജക വടകരയുടെ തീരദേശ ഗതാഗത സൗകര്യം ഉറപ്പാക്കുകയും ചെയ്യും.
അതോടൊപ്പം കടലാക്രമണം തടയുവാനുള്ള ശ്രമങ്ങൾ ഉണ്ടാകും. വടകര മുൻസിപ്പാലിറ്റി ഉൾപ്പെടെയുള്ള പ്രദേശങ്ങളിളെ കുടിവെള്ള പ്രശ്നം, ആരോഗ്യ മേഖലയ്ക്കും, വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പദ്ധതി ആവിഷ്കരിക്കും.
കോട്ടക്കടവ് റെയിൽവേ മേൽപ്പാലം വർഷങ്ങളായുള്ള ആവശ്യമാണ് അത് യാഥാർഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും വടകര അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉറപ്പ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിഎ വടകര മണ്ഡലം തിരഞ്ഞെടുപ്പ് ഇൻചാർജ് ജയ്കിഷ് മാസ്റ്റർ മാർഗ്ഗ രേഖ പ്രകാശനം ചെയ്‌തു. തിരഞ്ഞെടുപ്പ് കൺവീനർ വിജയ ബാബു മാസ്റ്റർ, വടകര മണ്ഡലം പ്രസിഡന്റ് പ്രിയങ്ക സിപി, ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അഭിജിത്ത്, പി പി വ്യാസൻ, കെ പി ജയകുമാർ എന്നിവർ സംസാരിച്ചു.
NDA with development guidelines for Vadakara








































