ആയഞ്ചേരി : (vatakara.truevisionnews.com/) അഞ്ചരക്കണ്ടി സ്വകാര്യ ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ജാതിവെറിക്കെതിരെ ആയഞ്ചേരിയിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘവും ആയഞ്ചേരി എ കെ ജി സ്മാരക ഗ്രന്ഥശാലയും സംയുക്തമായി
സംഘടിപ്പിച്ച പരിപാടി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ഡോ. മിനിപ്രസാദ് ഉദ്ഘാടനം ചെയ്തു. ടി കൃഷ്ണൻ അധ്യക്ഷനായി ഗോപിനാരായണൻ, അനിൽ -ആയഞ്ചേരി, സി കൃഷ്ണദാസ്, ടി ശശീന്ദ്രൻ, യു വി കുമാരൻ, കെ എൻ നാണു എന്നിവർ സംസാരിച്ചു .
ഹരീഷ് പഞ്ചമി, പി ആർ രതീഷ് എന്നിവർ കവിതകൾ ആലപിച്ചു. നാണു പാട്ടുപുര, മാലതി എന്നിവർ നാടൻ പാട്ട് അവതരിപ്പിച്ചു. ഇ സജീവൻ സ്വാഗതവും ടി എൻ മമ്മു നന്ദിയും പറഞ്ഞു.
A protest rally was organized in Ayanjary against caste discrimination.










































