വടകര :(vatakara.truevisionnews.com/) ഇരുപത്തി ഏഴാമത് സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിന് വടകര മേപ്പയിൽ ഐപി എം അക്കാദമിയിൽ തുടക്കമായി. നഗരസഭ ചെയർപേഴ്‌സൻ പി കെ ശശി ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ മണിബാബു അധ്യക്ഷനായി.
സ്ഥിരം സമിതി അധ്യക്ഷൻ വി കെ വിനു, കെ കെ മുസ്തഫ, കെ പി ചന്ദ്രശേഖരൻ, ബാബു പാലാട്ട്, ഇ സുധീർ, വി എം ഷിജി ത്ത്, മാണിക്കോത്ത് രാഘവൻ, ടി പി മുസ്തഫ, മുസ നാസർ, സി വി വിജയൻ എന്നിവർ സംസാരി ച്ചു. ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, തൃശൂർ ടീമുകൾ സെമി ഫൈനലിൽ പ്രവേശിച്ചു.
Excitement is building; Vadakara begins mini volleyball championship











































