വടകര: (https://vatakara.truevisionnews.com/) വടകര പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന എംആ ർഎ ഹോട്ടലിൽനിന്ന് കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിനജലം നഗരസഭയുടെ പൊതു ഒഴുക്കുചാലിലേക്ക് ഒഴുക്കിയതായി കണ്ടെത്തി. നഗരസഭആരോഗ്യവിഭാഗം തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ശുചിമുറി മാലിന്യം ഒഴു ക്കുചാലിലേക്ക് തുറന്നുവിട്ടതായി കണ്ടെത്തിയത്.
മാലിന്യം പുറത്തേക്കൊഴുക്കിയതിന് സ്ഥാപനത്തിന് ആരോഗ്യവിഭാഗം അമ്പതിനായിരം രൂപ പിഴ ചുമത്തി. 48 മണിക്കുറിനകം നിലവിലുള്ള മലിനജലം ഉൾപ്പെടെയുള്ള മാലിന്യം നീക്കംചെയ്യാൻ നിർദേശവും നൽകി. ഹോട്ടൽ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ചെയ്തു. എംആർഎ ഹോട്ടലിന്റെ പിറകു വശത്തെ കോൺക്രീറ്റ് സ്ലാബ് ഉൾപ്പെടെ മണ്ണുമാന്തി ഉപയോഗിച്ച് നീക്കി പരിശോധന നടത്തിയപ്പോഴാണ് കക്കൂസ്
മാലിന്യം പുറത്തേക്ക് ഒഴുകുന്നതായി കണ്ടെത്തിയത്. മതിയായ മാലിന്യപരിപാലന സംവിധാനം ഏർപ്പെടുത്തി യാൽ മാത്രമെ ഹോട്ടലിന് തുട ർന്ന് പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളുവെന്ന് അധികൃ തർ പറഞ്ഞു. ദേശീയപാത നിർ മാണപ്രവൃത്തിക്ക് കുഴിയെടുക്ക വേയാണ് ഒഴുക്കുചാലിലൂടെ കക്കൂസ് മാലിന്യം ഒഴുകിയെ ത്തുന്നത് അധികൃതരുടെ ശ്രദ്ധ യിൽപ്പെട്ടത്.
ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പുതിയ ബസ് സ്റ്റാൻഡ് ശൗചാലയത്തിൽനിന്ന് ടാങ്ക് നിറഞ്ഞുകവിഞ്ഞ് പുറത്തേക്കൊഴുകുന്നത് കണ്ടെത്തുകയും ടാങ്കിലെ മാലിന്യം നീക്കി അത് പരിഹരിക്കുകയും ചെയ്തിരുന്നു. 6500 ലിറ്ററിലധികം മാലിന്യമാണ് നഗരസഭ ഇടപെട്ട് ഇവിടെ നിന്ന് മാറ്റിയത്. അനധികൃതമായി നിർമിച്ച മൂന്ന് കക്കൂസ് പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. വീണ്ടും
മാലിന്യമൊഴുകി എത്തിയതോടെയാണ് പരിശോധന കർശനമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഏതെങ്കിലും സ്ഥാപനത്തിൽനിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
Work done; MRA finds toilet waste being flushed out of hotel










































