വടകര : (https://vatakara.truevisionnews.com/) കാട്ടിലങ്ങാടി ജിഎച്ച്എസ്എസ് അധ്യാപിക മിഥുന സജിൻ രചിച്ച 'ചോണനുറുമ്പും തേൻവരിക്കയും' ബാലസാഹിത്യ പുസ്തകം പ്രകാശിപ്പിച്ചു. വടകര മുനിസിപ്പൽ പാർക്കിൽ ചലച്ചിത്ര സംഗീത സംവിധായകൻ പ്രേംകുമാർ വടകര ഉദ്ഘാടനംചെയ്തു.
റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായ ഗായിക കുമാരി ദേവനശ്രീയ കൊടിഞ്ഞി എച്ച്എസ്എസ് പ്രധാനാധ്യാപകൻ സുനിൽ കുമാറിന് നൽകി പുസ്തകം പ്രകാശിപ്പിച്ചു. സി കെ രാമകൃഷ്ണൻ അധ്യക്ഷനായി. അശ്വന്ത് ബട്ടർഫ്ളൈ പുസ്‌തകപരിചയം നടത്തി. മുകുന്ദൻ എട്ടുകണ്ടത്തിൽ, പി കെ ശ്രീധരൻ എന്നിവർ സംസാരിച്ചു. സി കെ അർച്ചന സ്വാഗതവും ഷമേജ് നന്ദിയും പറഞ്ഞു
'Chonanurumbum Thenvarikkayum'; Children's literature book written by Mithuna Sajin released




































.jpeg)





