വടകര: ( vatakara.truevisionnews.com ) വിദേശത്ത് കപ്പൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് വഞ്ചിച്ചതായി പരാതി. വടകര കീഴൽ സ്വദേശി അസിരികിണ്ടിയിൽ യദു കൃഷ്ണ നൽകിയ പരാതിയിൽ മലപ്പുറം തിരൂർ അനന്തവൂർ സ്വദേശി കുട്ടതിൽ ശരത്തിനെതിരെ പോലീസ് കേസെടുത്തു.
മാലിദ്വീപിലെ ഷിപ്പിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പരാതിക്കാരനിൽ നിന്ന് പണം കൈക്കലാക്കിയത്. പല തവണകളിലായി 2,80,000 രൂപയാണ് യദു കൃഷ്ണ പ്രതിക്ക് നൽകിയത്.
എന്നാൽ പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി നൽകാനോ വാങ്ങിയ തുക തിരിച്ചുനൽകാനോ പ്രതി തയ്യാറായില്ല. സമാനമായ രീതിയിൽ മറ്റ് ഉദ്യോഗാർത്ഥികളും തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
Millions of rupees scammed by promising a job on a ship in the Maldives









































