വടകര: (https://vatakara.truevisionnews.com/) മണിയൂർ ഭാഗത്തുനിന്നും വന്ന ബൈക്ക് എതിർദിശയിൽ നിന്നുവന്ന ബൈക്കിലിടിച്ച് ചോമ്പാല സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലയാട് നട തുളസീദളം വീട്ടിൽ ബാബുവിനാണ് അപകടത്തിൽ പരിക്കേറ്റത്. ഇയാളുടെ ഇടതുകാലിന്റെ എല്ല് പൊട്ടി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാബു മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മണിയൂർ ഭാഗത്തുനിന്നും വടകര ഭാഗത്തേക്ക് അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഓടിച്ചു വന്ന മോട്ടോർ സൈക്കിൾ ബാബുവിന്റെ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബാബുവും വാഹനവും റോഡിലേക്ക് തെറിച്ചുവീണു. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ എതിർദിശയിൽ വന്ന ബൈക്ക് യാത്രക്കാരനായ പ്രതിക്കെതിരെ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Accident in Vadakara after two bikes collide; Chombala native seriously injured, case filed against the bike that hit him








































