വടകര: (https://vatakara.truevisionnews.com/) മെയ് 15 ഇൻറർനാഷണൽ ഫാമിലി ഡേയോട് അനുബന്ധിച്ച് ഫാമിലി വെഡ്ഡിങ് സെന്ററിന്റെ എല്ലാ ഷോറൂമുകളിലും വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. വടകര ഫാമിലി വെഡിങ് സെന്റർ എല്ലാ ഷോറൂമുകളിലും ഫാമിലി മെംബേർസിനായിട്ട് ഒരുക്കിയ ആഘോഷപരിപാടികൾ നടത്തുന്നതിന്റെ ഭാഗമായി വർണാഭമായ പരിപാടികളോടെ ഫാമിലിയുടെ വാർഷിക ദിനമായി അഘോഷിച്ചത് .
ഫാമിലി വെഡ്ഡിങ് സെന്റർ ചെയർമാൻ കല്ലിൽ ഇമ്പിച്ചി അഹമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥാപനത്തെ ഇന്നത്തെ ഉന്നതിയിലേക്ക് നയിച്ച ചെയർമാനെ മാനേജ്‌മെന്റും എം ജി ടി ഷോറൂം അംഗങ്ങളും ചേർന്ന് ചടങ്ങിൽ ആദരിച്ചു.
എ.ജി.എം അഷറഫ് കെ.വൈ നേതൃത്വം നൽകിയ ഈ സ്നേഹസംഗമത്തിൽ ജീവനക്കാരും കുടുംബാംഗങ്ങളും പൂർണ്ണമായി പങ്കെടുത്തു. മാനേജ്‌മെന്റ് പ്രതിനിധികളായ അഫ്സൽ, സഫാദ് ,ഷബീർ, ഉനൈദ്, ആസിഫ്, നാസർ, ഗോപിക എന്നിവരും ചടങ്ങിൽ സാന്നിധ്യമറിയിച്ചു . ചടങ്ങിന് മാനേജ്‌മെന്റ് അംഗം അഫ്സലുദ്ധീൻ നന്ദി രേഖപ്പെടുത്തി.
'Family' comes together in the clothing of love













































