ഒരു കുടുംബത്തിലെ മൂന്ന് പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ പരാതി

ഒരു കുടുംബത്തിലെ മൂന്ന് പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ പരാതി
Jun 5, 2026 05:21 PM | By Fidha Parvin
#latest news #Vadakara Vishwadeepti Society #vadakara

വടകര: (https://vatakara.truevisionnews.com/) ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. സ്ഥാപനത്തിൽ പണം നിക്ഷേപിച്ച കുറുമ്പനക്കര സ്വദേശി വിജീഷ് വി. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൊസൈറ്റി ഡയറക്ടർമാർക്കെതിരെ വടകര പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.

സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന വാർഷിക പലിശ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ വിജീഷിനെയും കുടുംബത്തെയും കെണിയിൽ വീഴ്ത്തിയത്. വിജീഷിന്റെ പേരിൽ 2023 മെയ് , 2024 മാർച്ച്  എന്നീ തീയതികളിലായി രണ്ട് ലക്ഷം രൂപയും, അമ്മയുടെ പേരിൽ 2023 ഡിസംബറിൽ  ഒരു ലക്ഷം രൂപയും നിക്ഷേപിപ്പിച്ചു. തുടർന്ന് 2024 ജൂലൈ വിജീഷിന്റെ പിതാവിന്റെ പേരിൽ ഒരു ലക്ഷം രൂപ കൂടി വാങ്ങി മൊത്തം നാല് ലക്ഷം രൂപയാണ് പ്രതികൾ സൊസൈറ്റിയിലേക്ക് നിക്ഷേപമായി വാങ്ങിയത്.

കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച തുകയുടെ മുതലോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരികെ നൽകാതെ ഡയറക്ടർമാർ വിശ്വാസവഞ്ചന കാണിച്ചെന്നാണ്  വിജീഷ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പണം തിരികെ ചോദിച്ചപ്പോൾ പലതവണ ഒഴിഞ്ഞുമാറിയതിനെ തുടർന്നാണ് കുടുംബം നിയമനടപടിയിലേക്ക് നീങ്ങിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.നിലവിൽ വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ നിരവധി പരാതികൾ ഇവർക്കെതിരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Content Highlight: Complaint against Vadakara Vishwadeepti Society for cheating three people of the same family out of lakhs

#latest news #Vadakara Vishwadeepti Society #vadakara

Next TV

Related Stories
 മുട്ടുങ്ങൽ സൗത്ത് യു.പി  സ്‌കൂൾ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Jun 5, 2026 04:52 PM

മുട്ടുങ്ങൽ സൗത്ത് യു.പി സ്‌കൂൾ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

മുട്ടുങ്ങൽ സൗത്ത് യു.പി സ്‌കൂൾ പരിസ്ഥിതി ദിനാചരണം...

Read More >>
കെ എസ് എസ് പി യു ആയഞ്ചേരി യൂനിറ്റ് പരിസ്ഥിതി ദിനം സമുചിതമായ ആചരിച്ചു

Jun 5, 2026 01:16 PM

കെ എസ് എസ് പി യു ആയഞ്ചേരി യൂനിറ്റ് പരിസ്ഥിതി ദിനം സമുചിതമായ ആചരിച്ചു

കെ എസ് എസ് പി യു ആയഞ്ചേരി യൂനിറ്റ് പരിസ്ഥിതി ദിനം സമുചിതമായ...

Read More >>
പരിസ്ഥിതി ദിനാചരണം; കർഷക സംഘം വൃക്ഷത്തൈ നട്ടു

Jun 5, 2026 12:47 PM

പരിസ്ഥിതി ദിനാചരണം; കർഷക സംഘം വൃക്ഷത്തൈ നട്ടു

പരിസ്ഥിതി ദിനാചരണം; കർഷക സംഘം വൃക്ഷത്തൈ...

Read More >>
സ്‌കൂട്ടര്‍ മോഷ്ടാവ് പിടിയില്‍ ; കോറോത്ത് റോഡില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി

Jun 5, 2026 12:03 PM

സ്‌കൂട്ടര്‍ മോഷ്ടാവ് പിടിയില്‍ ; കോറോത്ത് റോഡില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി

കോറോത്ത് റോഡില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതിയെ പോലീസ്...

Read More >>
'പ്രതീക്ഷ'; വിരമിക്കലിന് പിന്നാലെ കാരുണ്യക്കരുതലുമായി അധ്യാപകൻ പാലിയേറ്റീവിന് ഉപകരണങ്ങൾ കൈമാറി

Jun 5, 2026 11:18 AM

'പ്രതീക്ഷ'; വിരമിക്കലിന് പിന്നാലെ കാരുണ്യക്കരുതലുമായി അധ്യാപകൻ പാലിയേറ്റീവിന് ഉപകരണങ്ങൾ കൈമാറി

വിരമിക്കലിന് പിന്നാലെ കാരുണ്യക്കരുതലുമായി അധ്യാപകൻ പാലിയേറ്റീവിന് ഉപകരണങ്ങൾ...

Read More >>
വലഞ്ഞ് യാത്രക്കാർ ; ദേശീയപാതാ പ്രവൃത്തിക്കുള്ള മണ്ണ് ലോറിയിൽ നിന്ന് റോഡിലേക്ക് മറിഞ്ഞു, വടകരയിൽ സർവീസ് റോഡ് ചെളിക്കുളമായി

Jun 5, 2026 10:43 AM

വലഞ്ഞ് യാത്രക്കാർ ; ദേശീയപാതാ പ്രവൃത്തിക്കുള്ള മണ്ണ് ലോറിയിൽ നിന്ന് റോഡിലേക്ക് മറിഞ്ഞു, വടകരയിൽ സർവീസ് റോഡ് ചെളിക്കുളമായി

ദേശീയപാതാ പ്രവൃത്തിക്കുള്ള മണ്ണ് ലോറിയിൽ നിന്ന് റോഡിലേക്ക് മറിഞ്ഞു, വടകരയിൽ സർവീസ് റോഡ്...

Read More >>
Top Stories

News Roundup

Entertainment News