Jun 10, 2026 10:14 AM

#Latest News #KATF #Kerala Arabic Teachers Federation #Vadakara

ആയഞ്ചേരി: (https://vatakara.truevisionnews.com/) പ്രൈമറി തലത്തിൽ ഭാഷാധ്യാപകരെ സംരക്ഷിക്കുന്നതിന് വിദ്യാർഥി അനുപാതം ഗണ്യമായി കുറക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) വടകര വിദ്യാഭ്യാസ ജില്ല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ജനന നിരക്കിലെ കുറവുകൊണ്ടും മറ്റും പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ കുറവാണ് കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി സംസ്ഥാനതലത്തിൽ സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ആയതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള തസ്തികകൾ സംരക്ഷിക്കുന്നതിന് അധ്യാപക വിദ്യാർത്ഥി അനുപാതത്തിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

തോടന്നൂരിൽ നടന്ന സമ്മേളനം തിരുവള്ളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.കെ. അബ്ദുറഹിമാൻ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് യു.കെ. അബ്ദുൽ അസീസ് അധ്യക്ഷനായി. മെംബർഷിപ്പ് ക്യാപയിൻ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കെ.വി. അബ്ദുൽ ജൈസൽ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം. കെ. റഫീഖ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാവിങ് ട്രഷറർ കെ.കെ. ഷറഫുന്നിസ, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ടി.കെ. ഹാരിസ്, ശാഖ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ. മൊയ്തു, ടി.കെ. കുഞ്ഞബ്ദുല്ല, കെ.കെ. ഷഹീന,ടി.ടി. സാജിത, എം.കെ. സാബിറ, കെ. അബുല്ലൈസ്, ഫഹദ് കീഴൽ, ജാഫർ ഈനോളി, മുഷ്താഖ് തീക്കുനി, കുഞ്ഞമ്മത് കുന്നുമ്മൽ സംസാരിച്ചു.

വിദ്യാഭ്യാസ ജില്ല വനിതാ വിങ് കമ്മിറ്റി രൂപീകരിച്ചു. കെ.കെ ഷഹീന (ചെയർപേഴ്സൺ), കെ. സൽമ, സി.ത്വാഹിറ, എം. എസ്. നജീഹ, കെ. മുബീന, ശബ്‌ന വടകര, (വൈസ് ചെയർ.) ടി.ടി. സാജിത (കൺവീനർ), വി. വി. ഹാജറ , ടി.പി. റുഖിയ്യ, ആരിഫ മേലടി, സൈനബ കുന്നുമ്മൽ, അഫ്ന ചോമ്പാല (ജോ. കൺവീനർ), എം.കെ. സാബിറ (ട്രഷറർ).

Content Highlight: Student ratio should be reduced to protect language teachers; KATF

#Latest News #KATF #Kerala Arabic Teachers Federation #Vadakara

Next TV

Top Stories










News Roundup