#Latest News #Kadathanad Edu City #Business Conclave Kozhikode
വടകര : (https://vatakara.truevisionnews.com/) നാദാപുരം കേന്ദ്രമായി ഒരുങ്ങുന്ന കടത്തനാട് എഡ്യൂസിറ്റി പദ്ധതിയുടെ ഭാഗമായുള്ള ബിസിനസ്സ് കോൺക്ലെവ് ജൂൺ 10, 13 (ബുധൻ, ശനി ) ദിവസങ്ങളിൽ കോഴിക്കോട്ട് നടക്കും. വൈകുന്നേരം നാല് മുതൽ എട്ട് മണിവരെ കോഴിക്കോട് ഹൈസൺ ഹെറിറ്റേജ് ഹോട്ടലിലാണ് പരിപാടി.
പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ളവർക്ക് അതിനുള്ള അവസരം നൽകുകയാണ് ലക്ഷ്യമെന്ന് സംഘടകർ അറിയിച്ചു. നാദാപുരം- പാറക്കടവിലാണ് പദ്ധതിയുടെ കോർപ്പറേറ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. സ്വന്തമായി വാങ്ങിയ 20 ഏക്കർ ഭൂമിയിലാണ് വിദ്യാഭ്യാസ സമുച്ചയം ഉയരുന്നത്. ചെക്യാട് - കുറുവന്തേരിയിലെ വിശാലമായ ഭൂമിയിലാണ് ആദ്യഘട്ട നിർമ്മാണം ആരംഭിക്കുന്നത്.
ഹയർസെക്കന്ററി സ്കൂൾ, ആർട്സ് &സയൻസ് കോളേജ്, മീഡിയ അക്കാദമി, ലോഅക്കാദമി, ഹോസ്റ്റൽ തുടങ്ങിയ സൗകര്യങ്ങളാണ് ആദ്യം യാഥാർഥ്യമാവുക. ഈ വർഷം ഡിസംബറിൽ ആദ്യഘട്ടം നാടിനുസമർപ്പിക്കും.
പദ്ധതിയുടെ രണ്ടാംഘട്ടമായി സിവിൽ സർവീസ് അക്കാദമി, സ്പോർട്സ് അക്കാദമി, ഏവിയെഷൻ അക്കാദമി എന്നിവയും യാഥാർഥ്യമാകും. നാട്ടിലും വിദേശത്തുമുള്ള സംരംഭകരുടെ പിന്തുണയോടെ 50കോടി രൂപയുടെ വൻവിദ്യാഭ്യാസ പദ്ധതിയാണിത്.
കൂടുതൽ വിവരംൾക്ക് 7760233916
Content Highlight: Kadathanad Educity Business Conclave begins today
#Latest News #Kadathanad Edu City #Business Conclave Kozhikode












































