#latest news #Peedikayullathilmukku-Chalakkal Thaza road #road #monsoon
അരൂര്‍: (nadapuram.truevisionnews.com) മഴ ശക്തമാകുന്നതിന് മുമ്പ് തന്നെ ഗ്രാമീണ ചെമ്മണ് റോഡ് കാല് നടക്ക് പോലും പറ്റാതായി. പുറമേരി, വേളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പീടികയുള്ളതില്‍മുക്ക്-ചാളക്കല്‍ താഴ റോഡാണ് ജനത്തിന് ദുരിതമായത്. നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ശാപമോഷം ലഭിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പുറമേരി പഞ്ചായത്തിലെ കേവലം 350 മീറ്റര്‍ ദൂരം മാത്രം പരിഷ്കരിച്ചാല്‍ ജനത്തിന് ഉപകാരമാകും. വേളം പഞ്ചായത്ത് പരിധി വരെ നേരത്തെ പരിഷ്കരിച്ചിരുന്നു. കടമേരി, കല്ലുംപുറം, കാക്കുനി, തീക്കുനി ഭാഗത്തെ യാത്രക്കാര്‍ക്ക് ഇരു ദിശകളിലേക്കും വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുഠ.
സ്കൂള്‍, മദ്രസ വിദ്യാര്‍ഥികള്‍, മറ്റ് കാല് നടയാത്രക്കാര്‍ എന്നിവര്‍ക്ക് മാത്രമല്ല സ്കൂള്‍ വാഹനങ്ങള്‍ക്കും ഈ റോഡ് പരിഷ്കരിച്ചാല്‍ ഗുണകരമാകും. നിരവധി വീട്ടുകാര്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനും രോഗിയെ ആശുപത്രിയിലെത്തിക്കാനും ഏറെ പ്രയാസപ്പെടുകയാണ്
Content Highlight: Peedikayullathilmukku-Chalakkal Thaza road in distress
#latest news #Peedikayullathilmukku-Chalakkal Thaza road #road #monsoon










































