#latest news #C.K. Nair's memorial #vadakara
വടകര: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ നേതാവുമായിരുന്ന സി.കെ. നായരുടെ 33-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് മേപ്പയില്‍ എസ്‌വിജെബി സ്‌കൂളില്‍ അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു.
പരിപാടികള്‍ വടകര നഗരസഭ ചെയര്‍മാന്‍ പി.കെ ശശി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സി ലര്‍ പി.ഗീത അധ്യക്ഷത വഹിച്ചു. എ ല്‍ എസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്കുള്ള സമ്മാന ങ്ങള്‍, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഗോപാല കൃഷ്ണന്‍ വിതരണം ചെയ്തു.
നഗരസഭ കൗണ്‍സിലര്‍ എം.പി ഗംഗാധരന്‍, മേപ്പയില്‍ രാമകൃഷ്ണ ന്‍, ഡോ.പി.കെ.സബിത്ത്, കെ ടി കെ നിധിന്‍, ഇ ടി കെ രാഘവന്‍ വി.പി.നി കേഷ്, പി.ഷിംന, എ.എസ് അശ്വിന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ദ്രുപല്‍ദീപ്, അര്‍പ്പിത എന്നീ കുട്ടികള്‍ എന്റോവ്‌മെന്റ് സ്വീകരിച്ചു. സി. രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
Content Highlight: C.K. Nair's memorial service organized










































