നീറ്റ് പരീക്ഷാ ക്രമക്കേട്: കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മടപ്പള്ളി പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ ധർണ്ണ

നീറ്റ് പരീക്ഷാ ക്രമക്കേട്: കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മടപ്പള്ളി പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ ധർണ്ണ
Jun 12, 2026 03:59 PM | By Krishnapriya S R
#Latest News #Vatakara #Neet Exam #SFI Dharna

മടപ്പള്ളി: (vatakara.truevisionnews.com) രാജ്യത്തെ നീറ്റ് (NEET), സി.ബി.എസ്.ഇ (CBSE) പരീക്ഷകളിലെ ഗുരുതരമായ ക്രമക്കേടുകൾ അടിയന്തരമായി പരിഹരിക്കണമെന്നും വീഴ്ച വരുത്തിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്.ഐ ഒഞ്ചിയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മടപ്പള്ളി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ കേന്ദ്ര നയങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം. എസ്.എഫ്.ഐ ഒഞ്ചിയം ഏരിയ വൈസ് പ്രസിഡന്റ് ആശിഷിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം അനഘ് രാജ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യപേപ്പർ ചോർന്നത് വച്ചുപൊറുപ്പിക്കാനാകാത്ത വലിയ പിഴവാണെന്നും, ഇത് രാജ്യത്തെ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അത്യന്തം ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ചടങ്ങിൽ സംസാരിച്ച നേതാക്കൾ കുറ്റപ്പെടുത്തി.

പരീക്ഷാ നടത്തിപ്പിൽ കേന്ദ്ര സർക്കാർ ഏജൻസിയായ എൻ.ടി.എ (NTA) ക്കും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്ന് എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ആർദ്ര, ഏരിയ ജോയിന്റ് സെക്രട്ടറി അനോര എന്നിവർ വ്യക്തമാക്കി.

Content Highlight: NEET exam irregularities, SFI dharna at Madappally Post Office

#Latest News #Vatakara #Neet Exam #SFI Dharna

Next TV

Related Stories
അനുമോദനം; തിരുവള്ളൂരിലെ വിദ്യാലയങ്ങളിലെ പ്രതിഭകളെ അനുമോദിച്ചു

Jun 12, 2026 03:23 PM

അനുമോദനം; തിരുവള്ളൂരിലെ വിദ്യാലയങ്ങളിലെ പ്രതിഭകളെ അനുമോദിച്ചു

തിരുവള്ളൂരിലെ വിദ്യാലയങ്ങളിലെ പ്രതിഭകളെ...

Read More >>
ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Jun 12, 2026 02:44 PM

ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച്...

Read More >>
വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

Jun 12, 2026 10:53 AM

വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ...

Read More >>
'നെല്ലിക്ക' ഗ്രൂപ്പ്; മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഫോട്ടോസ്റ്റാറ്റ് മെഷീൻ സമ്മാനിച്ച് പൂർവവിദ്യാർഥി സംഘടന

Jun 12, 2026 10:11 AM

'നെല്ലിക്ക' ഗ്രൂപ്പ്; മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഫോട്ടോസ്റ്റാറ്റ് മെഷീൻ സമ്മാനിച്ച് പൂർവവിദ്യാർഥി സംഘടന

മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഫോട്ടോസ്റ്റാറ്റ് മെഷീൻ സമ്മാനിച്ച് പൂർവവിദ്യാർഥി...

Read More >>
വടകര പെരുവാട്ടുംതാഴെ ബസില്‍ കാറിടിച്ച് ഒരു മരണം

Jun 11, 2026 05:13 PM

വടകര പെരുവാട്ടുംതാഴെ ബസില്‍ കാറിടിച്ച് ഒരു മരണം

വടകര പെരുവാട്ടുംതാഴെ ബസില്‍ കാറിടിച്ച് ഒരു...

Read More >>
Top Stories

News Roundup

GCC News