#Accident #Private Buses #Orkattery
വടകര : ( https://vatakara.truevisionnews.com/) വടകര -നാദാപുരം സംസ്ഥാന പാത ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഓർക്കാട്ടേരി വെള്ളികുളങ്ങരയിൽ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം.
അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മസാഫി ബസും , എതിർ ദിശയിൽ വരികയായിരുന്ന കൈലാസ് ബസുമാണ് അപകടത്തിൽ പെട്ടത്.
ഇരു ബസിൻ്റെയും മുൻ ഭാഗങ്ങൾ പൂർണ്ണമായി തകർന്ന നിലയിലാണ്. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Content Highlight: Accident after private buses collide in Orkattery






































