#latest news #Vadakara #old bus stand #Basic facilities
വടകര: (https://vatakara.truevisionnews.com/) വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കേരള വ്യാപാരി വ്യവസായി സമിതി വടകര ടൗൺ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. എൻജിഒ യൂണിയൻ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി കെ വിജയൻ ഉദ്ഘാടനം ചെയ്തു.
അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു, എൻഎംഎംഎസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. മുഹമ്മദ് ഹാജി അധ്യക്ഷനായി. വി പി ശശി, കെ എൻ വിനോദ്, വി അസീസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: മുഹമ്മദ് അലി (പ്രസിഡന്റ്), കെ ടി കെ അജി ഷ് ബാബു, കെ സവിത (വൈ സ് പ്രസിഡൻ്റുമാർ), കെ എൻ വിനോദ് (സെക്രട്ടറി), വി പി ശശി, കെ രജീഷ് (ജോ. സെക്രട്ടറിമാർ), കെ ബാബു (ട്രഷറർ)
Content Highlight: Basic facilities should be provided at the old bus stand in Vadakara












































