#latest news #monsoon diseases #Chorode Panchayat
ഒഞ്ചിയം:(vatakara.truevisionnews.com) ചോറോട് പഞ്ചായത്ത് പ്രാദേശിക പൊതുജനാരോഗ്യ സമിതി നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം. ഷിഗല്ല, നിപാ, ഡെങ്കിപ്പനി, മഴക്കാ ലരോഗങ്ങൾ എന്നിവയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി.
എല്ലാ വാർഡിലും ശുചിത്വസമിതികൾ ചേർത്തു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളും ഹോട്ടലുകളും കുൾബാറുകളും തട്ടുകടകളും പഞ്ചായത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പരിശോധിക്കും.
സ്‌കൂളുകളിൽ ബോധവൽക്കരണക്ലാസുകൾ നടത്താനും ഡ്രൈഡേ കാര്യക്ഷമമായി നടത്താനും കുടിവെള്ള സ്രോതസ്സുകൾ ക്ളോറിനേഷൻ നടത്താനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജി പ്രമോദ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷ സി വി അനുശ്രീ, ഡോ. ഇല്യാസ്, സതീഷ് കുമാർ, ഭക്ഷ്യ സുരക്ഷ ഓഫീസർ അമയ, ഹോ മിയോ മെഡിക്കൽ ഓഫീസർ ഡോ. നിഷ, മുബാറക്, ഹെൽ ത്ത് ഇൻസ്പെക്ടർ എം പി സു നിൽ എന്നിവർ സംസാരിച്ചു.
Content Highlight: Chorode Panchayat's massive campaign against monsoon diseases has begun













































