യുപിയിൽ പരിശീലന വിമാനം തകർന്നു വീണു; വനിതാ പൈലറ്റിന് പരിക്ക്

യുപിയിൽ പരിശീലന വിമാനം തകർന്നു വീണു; വനിതാ പൈലറ്റിന് പരിക്ക്
Jun 30, 2026 09:37 AM | By Fidha Parvin
#Latest news #Pilot #Uttar Pradesh #Training plane crash

ലഖ്‌നൗ: ( www.truevisionnews.com ) ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് വീണ് വനിതാ പൈലറ്റിന് പരിക്ക്. 'സെസ്‌ന 152' എന്ന ചെറിയ വിമാനമാണ് ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടസ്ഥലത്തെത്തിയ പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പൈലറ്റിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റി. പൈലറ്റിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ പ്രതികൂല കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Content Highlight: Female pilot injured in training plane crash in Uttar Pradesh

#Latest news #Pilot #Uttar Pradesh #Training plane crash

Next TV

Related Stories
'ശക്തമായി പൊരുതുക; മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌' - എം സ്വരാജ്

Jun 29, 2026 10:31 PM

'ശക്തമായി പൊരുതുക; മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌' - എം സ്വരാജ്

മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌ - എം...

Read More >>
എം ദാസന് നാടിന്റെ സ്മരണാജ്ജലി

Jun 29, 2026 10:09 PM

എം ദാസന് നാടിന്റെ സ്മരണാജ്ജലി

എം ദാസന് നാടിന്റെ...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന് പരാതിക്കാരൻ; ആശങ്കയെന്ന് അഭിഭാഷകൻ

Jun 29, 2026 01:30 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന് പരാതിക്കാരൻ; ആശങ്കയെന്ന് അഭിഭാഷകൻ

കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന്...

Read More >>
Top Stories

News Roundup

GCC News