#Latest News #Njaattuvela Mahotsavam #Orkatteri #Government Vocational Higher Secondary School Orkatteri #NSS
വടകര: കേരള ജൈവകർഷകസമിതി വടകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓർക്കാട്ടേരി കെ കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിൽ കാർഷിക അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി ഏറാമല ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ പ്രമോദ് വൃക്ഷത്തൈ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
ജൈവ കർഷകസമിതി വടകര താലൂക്ക് കമ്മിറ്റി പ്രസിഡന്റ് രാജൻ പൂത്തോളിക്കണ്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വടകര മഹാത്മാ ദേശസേവാ ട്രസ്റ്റ് ചെയർമാൻ ടി ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി.
ജൈവ കർഷകൻ അബൂബക്കർ ഹാജി വിവിധയിനം ഇലക്കറി സസ്യങ്ങളെ പരിചയപ്പെടുത്തി. കേരള ജൈവകർഷക സമിതി സംസ്ഥാന കമ്മിറ്റി അംഗം കണ്ണമ്പ്രത്ത് പത്മനാഭൻ കാർഷിക അനുഭവങ്ങൾ പങ്കുവെച്ചു. സ്കൂൾ പിടിഎ പ്രസിഡൻ്റ് സി കെ ബിജു, എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ടി എം ബിൻസി, ജൈവ കർഷകസമിതി ജില്ലാ പ്രസിഡൻ്റ് ഡോ. യു പത്മനാഭൻ, സമിതി ഏറാമല വില്ലേജ് സെക്രട്ടറി രവീന്ദ്രൻ ചള്ളയിൽ എന്നിവർ സംസാരിച്ചു.

ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൻ വി സീമ സ്വാഗതവും ജൈവ കർഷക സമിതി വടകര താലൂക്ക് സെക്രട്ടറി പി പി അനിൽകുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധയിനം ഇലക്കറികളുടെ പ്രദർശനവും ഔഷധസസ്യ- ഭക്ഷ്യവിള തൈകളുടെ വിതരണവും ഉണ്ടായിരുന്നു.
Content Highlight: Orkatteri K. Kunhirama Kurup Memorial Government Vocational Higher Secondary School, NSS, Njaattuvela Mahotsavam
#Latest News #Njaattuvela Mahotsavam #Orkatteri #Government Vocational Higher Secondary School Orkatteri #NSS














































