#The 'Kafir' screenshot from Vadakara #MSF leader Muhammed Kasim #Advocate Afnas. #Kafir screenshot case
വടകര : (https://vatakara.truevisionnews.com/) വടകരയിലെ വിവാദ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതിയാക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം നിയമനടപടികൾക്കൊരുങ്ങുന്നു. തന്നെ തെറ്റായി കേസിൽ ഉൾപ്പെടുത്തി രണ്ടു വർഷത്തോളം വേട്ടയാടിയ സംഭവത്തിൽ അന്വേഷണ സംഘത്തിനെതിരെയും വ്യാജ പരാതി നൽകിയവർക്കെതിരെയും ശക്തമായ നിയമ പോരാട്ടം നടത്തുമെന്ന് കാസിമിന്റെ അഭിഭാഷകൻ അഫ്നാസ് അറിയിച്ചു.
തന്നെയെന്തിന് പ്രതിയാക്കി എന്ന് ചോദിക്കാനുള്ള അവകാശം ഇരയായ കാസിമിനുണ്ടെന്നും അഫ്നാസ് പറഞ്ഞു. കേസിൽ കഴിഞ്ഞ ദിവസമായിരുന്നു മുഹമ്മദ് കാസിമിനെ കുറ്റവിമുക്തനാക്കിയത്. കാസിമിന്റെ മൂന്നു മൊബൈൽ ഫോണും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഈ ഫോണുകളിൽ നിന്നല്ല സന്ദേശം സൃഷ്ടിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ഇത്തരത്തിൽ വിവാദ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയത് കാസിം അല്ലെന്നു തെളിഞ്ഞ അടിസ്ഥാനത്തിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാം എന്നു കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിക്ക് റിപ്പോർട്ട് നൽകിയത്.
Content Highlight: Hounded for nearly two years; Kasim launches a legal battle after being named an accused in the 'Kafir' screenshot case.
#The 'Kafir' screenshot from Vadakara #MSF leader Muhammed Kasim #Advocate Afnas. #Kafir screenshot case













































