#Latest news #Traditional Healers #CITU Kerala #Vadakara #Ayurveda
വടകര: (vatakara.truevisionnews.com) പാരമ്പര്യ വൈദ്യന്മാരെ വ്യാജന്മാരായി ചിത്രീകരിക്കുന്നത് തടയാൻ പ്രത്യേക നാട്ടുപാരമ്പര്യ വൈദ്യ കൗൺസിൽ പാസാക്കണമെന്ന് കേരള ആയുർവേദ തൊഴിലാളി യൂണിയൻ (സിഐടിയു) വടകര ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. ജയ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ വേണു കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.
കടത്തനാട് മുകുന്ദൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. കെ.വി. മുഹമ്മദ് ഗുരുക്കൾ, രാജേഷ് ഗുരുക്കൾ, സി.കെ. കുഞ്ഞമ്മദ്, രഘുനാഥ് വൈദ്യർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ബാലൻ പറമ്പത്ത് (പ്രസിഡന്റ്), കടത്തനാട് മുകുന്ദൻ ഗുരുക്കൾ, കെ.വി. മുഹമ്മദ് ഗുരുക്കൾ, കെ. കുഞ്ഞഹമ്മദ് (വൈസ് പ്രസിഡന്റുമാർ), വി.കെ. അഭിഷേക് (സെക്രട്ടറി), റോസമ്മ വൈദ്യർ, യു.കെ. ഗംഗാധരൻ, ദാമോദരൻ വൈദ്യർ (ജോയിന്റ് സെക്രട്ടറിമാർ), സി.ടി.കെ. രഘുനാഥ് വൈദ്യർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Content Highlight: CITU Demands Separate Council for Traditional Healers in Kerala to Stop Fake Tag
#Latest news #Traditional Healers #CITU Kerala #Vadakara #Ayurveda













































