#Latest news #Vadakara News #Kerala Police #Crime News
വടകര: (vatakara.truevisionnews.com) മടപ്പള്ളി കോളേജ് പരിസരത്ത് പ്രവർത്തിക്കുന്ന ഗൾഫാർ കൺസ്ട്രക്ഷൻ കമ്പനിയുടെ നിർമാണ സ്ഥലത്തുനിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ച കേസിൽ രണ്ട് അസം സ്വദേശികൾ പിടിയിലായി. അസം ധുബ്രി സ്വദേശി മൊയ്നുദ്ദീൻ (20), ബോംഗായ്ഗാവ് സ്വദേശി കമലുദ്ദീൻ (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. നിർമാണ ആവശ്യങ്ങൾക്കായി ഇവിടെ സൂക്ഷിച്ചിരുന്ന ഏകദേശം 6000 രൂപ വിലവരുന്ന ഇരുമ്പുരുപ്പടികളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത് എന്നാണ് എഫ് ഐ ആറിൽ പറയുന്നത്. കമ്പനിയിലെ വർക്ക് ലൈസൺ സ്റ്റാഫായ നന്തി ബസാർ സ്വദേശി അച്യുതൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Content Highlight: Two Arrested for Stealing Iron Materials from Madappally Construction Site in Vadakara












































