ജീവൻ പണയംവെച്ച് ഹൈവേ ക്രോസിംഗ്; വടകര പാലയാട്ട് നടയിൽ അണ്ടർപാസ് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം
adimage

ജീവൻ പണയംവെച്ച് ഹൈവേ ക്രോസിംഗ്; വടകര പാലയാട്ട് നടയിൽ അണ്ടർപാസ് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം

ജീവൻ പണയംവെച്ച് ഹൈവേ ക്രോസിംഗ്; വടകര പാലയാട്ട് നടയിൽ അണ്ടർപാസ് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം adimage
2026-07-22T14:01:00 | By Fidha Parvin
#Latest news #Vadakara #NH 66 #Palayattunada #Underpass #Kerala Road Safety #Public Protest

വടകര: (https://vatakara.truevisionnews.com/) പുതുപ്പണം പാലയാട്ട് നട ജംഗ്ഷനിൽ അനിവാര്യമായിരുന്ന അണ്ടർ പാസ് അനുവദിക്കാതെയാണ് എൻഎച്ച് 66 പാലോളി പാലം മൂരാട് പാലം ആറുവരി ദേശീയപാത പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത് നിർമ്മാണഘട്ടത്തിൽ തന്നെ ജനങ്ങൾ ശക്തമായി ഈ ആവശ്യം ഉന്നയിക്കുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നിട്ടും ജനങ്ങളുടെ ന്യായമായ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല ഇന്ന് ഈ തീരുമാനം മൂലം സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങളും പുതുപ്പണത്തെ ഏക ഹയർ സെക്കൻഡറി സ്കൂൾ ആയ ജനം ജി എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥികളും മണിയൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ യാത്രക്കാരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്.

ഒരിക്കൽ എളുപ്പത്തിൽ എത്തിച്ചേരാൻ ആയിരുന്ന സ്ഥലങ്ങളിലേക്ക് ഇന്ന് കിലോമീറ്റർ ഓളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ് ഏറ്റവും ആശങ്കാജനകമായ കാര്യം നിരവധി പേർ ജീവൻ പണയം വെച്ച് ദേശീയപാതയുടെ മെയിൻ ഗാരേജ് വേ മുറിച്ചു  കടന്ന് യാത്ര ചെയ്യേണ്ട സാഹചര്യം നിലനിൽക്കുകയാണ്.

ഇത് ഏത് നിമിഷവും വലിയ അപകടങ്ങൾക്കും ദുരന്തങ്ങൾക്കും വഴിവെക്കാൻ സാധ്യതയുണ്ട് ദേശീയപാതയുടെ മറ്റ് ഭാഗങ്ങളിൽ ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് നിർമ്മാണം പൂർത്തിയായ ശേഷവും പുതിയ അണ്ടർ പാസുകൾ അനുവദിച്ചുകൊണ്ടിരിക്കുകയാണ് .

അതിനാൽ പാലയാട്ട് നടയിലെ ജനങ്ങളുടെ ന്യായമായ ആവശ്യവും അംഗീകരിക്കപ്പെടണം ഈ ആവശ്യം ശക്തമായി സർക്കാരിനെയും ദേശീയപാത അതോറിറ്റിയുടെയും ശ്രദ്ധയിൽ എത്തിക്കുന്നതിനും ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നതിനുമായി സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ പുതുപ്പണം പാലയാട്ട് നട ഹൈവേ ക്രോസ് അടിപ്പാത സമരസമിതി ചെയർപേഴ്സൺ പി കെ സിന്ധു അവർകളുടെ അധ്യക്ഷതയിൽ വടകര മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

അനിശ്ചിതകാല സമരപ്പന്തൽ മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ദിൻഷാ കെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഫസലു പുതുപ്പണം അജിത്ത്‌ കെ.ടി.കെ ജെ എൻ എം പ്രിൻസിപ്പാൾ നിഷാ കെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രശാന്തി ടീച്ചർ രജിലടി പി, സജീർ, അജിത, ദിലീപ് വി.കെ, കെ. രതീശ്, രാഘവൻ നല്ലാടത്ത്,പി.കെ ബാലകൃഷ്ണൻ, എ.പി. ഷാജിത്ത്, എ എം ലാലു, സി.പി ചന്ദ്രൻ, എന്നിവർ സംബന്ധിച്ചു.

സിന്ധു പി കെ ചെയർപേഴ്സ് നും ഫമ്പലുപുതുപ്പണം കൺവീനറായും പപവിത്രൻ ട്രഷററുമായി പുതപ്പണം പാലയാട് നട ഹൈവേ ക്രോസ് അടിപ്പാതസമരസമിതി കമ്മറ്റി നിലവിൽ വന്നു.

Content Highlight: Palayattunada Underpass Demand: Vadakara NH 66 Residents Launch Protest

#Latest news #Vadakara #NH 66 #Palayattunada #Underpass #Kerala Road Safety #Public Protest

adimage

Next TV

Related Stories
വൻ ലഹരി വേട്ട ; വടകര കുറുമ്പയിൽ കഞ്ചാവും എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ

Jul 22, 2026 12:55 PM

വൻ ലഹരി വേട്ട ; വടകര കുറുമ്പയിൽ കഞ്ചാവും എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ

വടകര കുറുമ്പയിൽ വാഹന പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ഡാൻസാഫും വടകര പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ലഹരി കടത്തിയ...

Read More >>
ചോമ്പാല മൃഗാശുപത്രിയിലേക്കുള്ള വഴി അടയുന്നു; 'കാറ്റിൽ പാസ്' വേണമെന്ന് ജനകീയ കൂട്ടായ്മ

Jul 22, 2026 11:59 AM

ചോമ്പാല മൃഗാശുപത്രിയിലേക്കുള്ള വഴി അടയുന്നു; 'കാറ്റിൽ പാസ്' വേണമെന്ന് ജനകീയ കൂട്ടായ്മ

ദേശീയപാത നിർമ്മാണത്തോടെ ചോമ്പാല മൃഗാശുപത്രിയിലേക്കുള്ള വഴി അടയുന്നു. കന്നുകാലി ചികിത്സയ്ക്കെത്തുന്നവർക്ക് ബുദ്ധിമുട്ട്. കാറ്റിൽ പാസ്...

Read More >>
മേമുണ്ട സ്വദേശിനിയെ  സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2026 10:42 AM

മേമുണ്ട സ്വദേശിനിയെ സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മേമുണ്ട സ്വദേശിനി സീമയെ (50) ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര പോലീസ് അന്വേഷണം ആരംഭിച്ചു....

Read More >>
adimage
'ചോണനുറുമ്പും തേൻ വരിക്കയും'; കേരളബാല സാഹിത്യ അക്കാദമി പുരസ്കാരം മിഥുന സജിനിന്

Jul 22, 2026 08:52 AM

'ചോണനുറുമ്പും തേൻ വരിക്കയും'; കേരളബാല സാഹിത്യ അക്കാദമി പുരസ്കാരം മിഥുന സജിനിന്

വടകര സ്വദേശിനി മിഥുന സജിന്റെ 'ചോണനുറുമ്പും തേൻ വരിക്കയും' എന്ന കൃതിക്ക് കേരള ബാലസാഹിത്യ അക്കാദമി ബാല കവിത പുരസ്കാരം. താനൂർ കാട്ടിലങ്ങാടി സ്കൂൾ...

Read More >>
വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 21, 2026 11:22 PM

വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര ജെടി റോഡിൽ റെയിൽവേ ട്രാക്കിനു സമീപം 40 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിൽ നിന്ന് വീണതാകാമെന്ന്...

Read More >>
സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

Jul 21, 2026 05:47 PM

സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

വടകര ചോമ്പാലയിൽ സ്കൂൾ ബസിലെ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ 59കാരൻ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങളുടെ...

Read More >>
Top Stories










adimage
News Roundup






GCC News






adimage
adimage