സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി
adimage

സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി adimage
2026-07-21T17:47:00 | By Fidha Parvin
#Latest news #Vadakara News #POCSO Case #Kerala Police #Student Safety #Child Abuse

വടകര: (https://vatakara.truevisionnews.com/ ) സ്കൂളിലേക്ക് ബസ്സിൽ പോകുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി. വടകര ചെരണ്ടത്തൂർ നീലിയേടത്ത് മീത്തൽ വീട്ടിൽ ചന്ദ്രൻ എൻ. എം (59) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ജൂൺ 16-നായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ ബസിൽ സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ മുക്കാളിയിൽ വെച്ച് പ്രതി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് കുട്ടിക്ക് ഇറങ്ങേണ്ട ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ അനുവദിക്കാതെ വടകരയിലേക്ക് കടത്തിക്കൊണ്ടുപോകുകയും ചെയ്തു.

ബസിലെ സിസിടിവി ദൃശ്യങ്ങളും ഇരയായ കുട്ടി നൽകിയ അടയാള വിവരങ്ങളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പഴുതടച്ച ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

രൂപസാദൃശ്യമുള്ള നിരവധി ആളുകളെ നിരീക്ഷണത്തിലാക്കിയ ശേഷമാണ് ചോമ്പാല എസ്.എച്ച്.ഒ ഷമീൽ പി.പി, എ.എസ്.ഐ സിജിൽ കുമാർ, എസ്.സി.പി.ഒ ഷമീർ വി.കെ.ടി, സി.പി.ഒമാരായ രജീഷ് ആർ, രാജേഷ് എം. കെ, ശ്രീജേഷ് സി എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്. വടകര ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Content Highlight: Vadakara POCSO Case: 59-Year-Old Arrested for Molesting Student in School Bus

#Latest news #Vadakara News #POCSO Case #Kerala Police #Student Safety #Child Abuse

adimage

Next TV

Related Stories
വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി  , 30 ലക്ഷം രൂപയുടെ തിരിമറി

Jul 21, 2026 05:02 PM

വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി , 30 ലക്ഷം രൂപയുടെ തിരിമറി

വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്. റിമാൻഡിലുള്ള സുധീർ കുമാർ, പ്രീണ എന്നിവർക്കെതിരെ 30 ലക്ഷം രൂപയുടെ രണ്ട്...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെയും പ്രതി ചേർക്കും; റിപ്പോർട്ട് ഇന്ന് കോടതിയിൽ

Jul 21, 2026 01:24 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെയും പ്രതി ചേർക്കും; റിപ്പോർട്ട് ഇന്ന് കോടതിയിൽ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ രണ്ടാം പ്രതിയാക്കാൻ പോലീസ്. ഇന്ന് കോടതിയിൽ റിപ്പോർട്ട്...

Read More >>
 ഓർമ്മ പുതുക്കി ; എം. നാരായണിയുടെ രണ്ടാം ചരമവാർഷികം ആചരിച്ചു

Jul 21, 2026 11:58 AM

ഓർമ്മ പുതുക്കി ; എം. നാരായണിയുടെ രണ്ടാം ചരമവാർഷികം ആചരിച്ചു

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റായിരുന്ന എം. നാരായണിയുടെ രണ്ടാം ചരമവാർഷികം വടകരയിൽ ആചരിച്ചു. സിപിഐ എം നേതാക്കൾ പുഷ്പാർച്ചന നടത്തി...

Read More >>
adimage
വടകര ജില്ലാ ആശുപത്രിയിലെ പിൻവാതിൽ നിയമനം: സിഐടിയു പ്രതിഷേധ മാർച്ച് നടത്തി

Jul 21, 2026 10:51 AM

വടകര ജില്ലാ ആശുപത്രിയിലെ പിൻവാതിൽ നിയമനം: സിഐടിയു പ്രതിഷേധ മാർച്ച് നടത്തി

വടകര ഗവ. ജില്ലാ ആശുപത്രിയിലെ കരാർ ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ സിഐടിയു പ്രതിഷേധ മാർച്ച്. പിൻവാതിൽ നിയമനത്തിനെതിരെ ശക്തമായ...

Read More >>
സ്വന്തം ജീവൻ പണയം വെച്ച നന്മ;  കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് രക്ഷകരായി ഓടിയെത്തി 'രക്ഷാമിത്ര'

Jul 20, 2026 04:58 PM

സ്വന്തം ജീവൻ പണയം വെച്ച നന്മ; കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് രക്ഷകരായി ഓടിയെത്തി 'രക്ഷാമിത്ര'

വടകരയിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കുടുങ്ങി. മണിയൂർ പഞ്ചായത്തിന്റെ രക്ഷാമിത്ര സംഘവും നാട്ടുകാരും ചേർന്ന്...

Read More >>
'ചൂട്ട്' വിജയാഘോഷം; ജനകീയ ചിത്രം 'ചൂട്ട്' ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്

Jul 20, 2026 01:27 PM

'ചൂട്ട്' വിജയാഘോഷം; ജനകീയ ചിത്രം 'ചൂട്ട്' ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്

പ്രേമിക ഫിലിംസും സൂം സിനിമാസും നിർമ്മിച്ച 'ചൂട്ട്' എന്ന മലയാള സിനിമ 25 ദിവസം പിന്നിട്ടു. വടകര കീർത്തി തിയറ്ററിൽ നടന്ന സിൽവർ ജൂബിലി ആഘോഷത്തിൽ...

Read More >>
Top Stories










adimage
News Roundup






GCC News






adimage
adimage