---
title: "'ചൂട്ട്' വിജയാഘോഷം; ജനകീയ ചിത്രം 'ചൂട്ട്' ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്"
english_title: "Choot Malayalam Movie Completes 25 Days, Silver Jubilee Celebration Held at Vadakara Keerthi Theatre"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/373498/choot-movie-25-days-celebration-vadakara-keerthi-theatre"
published_at: "2026-07-20T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dd57cb59e9_vadakara_choot.jpg"
keywords: ["Latest news", "Choot Movie", "Premika Films", "Zoom Cinemas", "Vadakara Keerthi Theatre", "Malayalam Movie", "Silver Jubilee"]
---

# 'ചൂട്ട്' വിജയാഘോഷം; ജനകീയ ചിത്രം 'ചൂട്ട്' ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്

> **Lead Summary:** വടകര : **[** പ്രേമിക ഫിലിംസും സൂം സിനിമാസും ചേർന്ന് നിർമ്മിച്ച ജനകീയ ചിത്രം 'ചൂട്ട്' ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നതിന്റെ സിൽവർ ജൂബിലി ആഘോഷം വടകര കീർത്തി തിയറ്ററിൽ ആവേശപൂർവം നടന്നു.

## Article Content

വടകര : **[** പ്രേമിക ഫിലിംസും സൂം സിനിമാസും ചേർന്ന് നിർമ്മിച്ച ജനകീയ ചിത്രം 'ചൂട്ട്' ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നതിന്റെ സിൽവർ ജൂബിലി ആഘോഷം വടകര കീർത്തി തിയറ്ററിൽ ആവേശപൂർവം നടന്നു.

വടകരയെയും പരിസര പ്രദേശങ്ങളെയും പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം പ്രേക്ഷക ഹൃദയങ്ങളിൽ ഇതിനോടകം സ്ഥാനം പിടിച്ചുകഴിഞ്ഞു. പിന്നണി ഗായകൻ വി.ടി മുരളിയാണ് വിജയാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചത്.

ചടങ്ങിൽ സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ , മണലിൽ മോഹനൻ, പ്രേംകുമാർ വടകര, തയ്യുള്ളതിൽ രാജൻ, പത്മലോചനൻ, സുഗുണേഷ് കുറ്റിയിൽ, പ്രദീപ് കളരിപ്പടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

നൂറോളം നാടക-സിനിമ പ്രവർത്തകരുടെ കൂട്ടായ്മയിലാണ് 'ചൂട്ട്' പിറന്നത്. തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചത് കെ.വി.എ പ്രസാദാണ്. പ്രണയവും വിപ്ലവവും കോർത്തിണക്കി ഒരു സാധാരണ യുവാവിന്റെ ജീവിത പ്രതിസന്ധികളിലൂടെയുള്ള യാത്രയാണ് ചിത്രം പറയുന്നത്.

എ.കെ രഞ്ജിത്തിന്റെ വരികൾക്ക് സമദ് അമ്മാസ് സംഗീതം നൽകി. സിത്താര കൃഷ്ണകുമാറും അഫ്സലുമാണ് ഗാനങ്ങൾ ആലപിച്ചത്.ആദർശ് കൃഷ്ണ, ശിവപ്രിയ, മുഹമ്മദ് പേരാമ്പ്ര, രാജേന്ദ്രൻ തായാട്ട്, രമാദേവി, ലീല കോറോത്ത്, രാമചന്ദ്രൻ ചോറോട്, കലാഭവൻ നന്ദന, രാജീവൻ പതിയാരക്കര, അനൂപ് തലായി, ശ്രീനി പതിയാരക്കര എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

പ്രദീപൻ കളരിപ്പടി കലാസംവിധാനവും ഹരി ജി നായർ എഡിറ്റിംഗും സാജൻ കെ റാം പശ്ചാത്തല സംഗീതവും നിർവഹിച്ചു. പൂർണമായും വടകരയിലും പരിസരത്തും ചിത്രീകരിച്ച സിനിമയ്ക്ക് ലഭിക്കുന്ന വലിയ സ്വീകാര്യത അണിയറ പ്രവർത്തകർക്ക് വലിയ ആവേശമാണ് നൽകുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/373498/choot-movie-25-days-celebration-vadakara-keerthi-theatre)