#Latest news #Vadakara #Attempt to Murder #Kerala Crime #Police Case #Teacher Attack
വടകര: ( https://truevisionnews.com/) ചെമ്മരത്തൂരിൽ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിർത്തി മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ആറുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ചെമ്മരത്തൂർ സ്വദേശികളായ ഷിനോയ്, ശരൺ രാജ്, അരുൺ രാജ്, സോനു, സനോയ്, സജീഷ് എന്നിവരടക്കമുള്ള പ്രതികൾക്കെതിരെയാണ് വടകര പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ അക്രമം അരങ്ങേറിയത്. ആയഞ്ചേരിയിൽ നിന്നും വടകര ചെമ്മരത്തൂർ ഒന്തത്ത് വീട്ടിൽ ഫവാസ് (20) ബൈക്കിൽ വരികയായിരുന്നു. ചെമ്മരത്തൂരിൽ വെച്ച് മുൻകൂട്ടി ആസൂത്രണം ചെയ്ത് മാരകായുധങ്ങളുമായി നിലയുറപ്പിച്ച ആറംഗ സംഘവും കണ്ടാലറിയാവുന്ന മറ്റ് ചിലരും ചേർന്ന് ഫവാസിന്റെ ബൈക്ക് തടഞ്ഞുനിർത്തുകയായിരുന്നു.
തുടർന്ന് പ്രതികൾ ഫവാസിനെ കൈകൊണ്ട് ക്രൂരമായി മർദിച്ചു. അക്രമത്തിനിടെ പ്രതികൾ കവുങ്ങിൻ കഷ്ണം കൊണ്ട് ഫവാസിന്റെ വലതുതോളിന് അടിച്ചു പരിക്കേൽപ്പിച്ചു. കൂടാതെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഇടതു തുടയ്ക്ക് അടിച്ച ശേഷം തലയ്ക്ക് നേരെ അടിക്കാൻ ശ്രമിക്കുകയായിരുന്നു .
ഫവാസ് പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാലാണ് തലയ്ക്ക് മാരകമായ അടി കൊള്ളാതെ രക്ഷപ്പെട്ടത്. എങ്കിലും ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടി ഇടതു ചെവിക്ക് കൊള്ളുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഒഴിഞ്ഞുമാറിയില്ലായിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്ന കൊലപാതക ശ്രമമാണ് പ്രതികൾ നടത്തിയതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
ഇതിനിടെ അക്രമം കണ്ട് തടയാൻ ശ്രമിച്ച സെൻസസ് ഡ്യൂട്ടി കഴിഞ്ഞ് വരുന്ന കുമ്മൻകോട് ഈസ്റ്റ് എൽ.പി സ്കൂൾ അധ്യാപകൻ അർഷാദ് മാസ്റ്ററെയും പ്രതികൾ ഇരുമ്പ് വടിയും മറ്റും ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതച്ചു. അക്രമത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല. . പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Content Highlight: Vadakara Chemmerathur Attack: 6 Booked for Attempt to Murder, Teacher Also Assaulted
#Latest news #Vadakara #Attempt to Murder #Kerala Crime #Police Case #Teacher Attack











































