#DYFI #KSEB #Indira Cut #Power Cut #Vatakara
വടകര : ( https://vatakara.truevisionnews.com/ ) യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം റോഡ് കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി. "ഇന്ദിര കട്ട് കേരളത്തിന് വേണ്ട" എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രവർത്തകർ മാർച്ചിൽ അണിനിരന്നത്.
വൈദ്യുതി ചാർജ് വർധന, കുടിശികയുടെ പേരിലുള്ള കണക്ഷൻ മുറിക്കൽ ഉൾപ്പെടെയുള്ള ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ മാർച്ച് സംഘടിപ്പിച്ചത്.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. ഭഗീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ബ്രിജിത്ത് ബാബു അധ്യക്ഷത വഹിച്ചു.
കെ. അജീഷ് സ്വാഗതം പറഞ്ഞു. അതുൽ ബി. മധു, അഞ്ജു രാജ്, എ.കെ. ഷിനിൽ എന്നിവർ മാർച്ചിൽ സംസാരിച്ചു. ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന സർക്കാർ നയങ്ങൾ പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. അതുൽ വി.ടി.കെ നന്ദി പറഞ്ഞു.പ്രതിഷേധ മാർച്ചിൽ നിരവധി ഡിവൈഎഫ്ഐ പ്രവർത്തകർ പങ്കെടുത്തു. കെഎസ്ഇബി ഓഫീസിന് മുന്നിൽ വെച്ച് പ്രതിഷേധ യോഗവും ചേർന്നു.
Content Highlight: DYFI March To KSEB Office In Nadapuram Against Indira Cut And UDF Policies
#DYFI #KSEB #Indira Cut #Power Cut #Vatakara











































