ദാ....വരുന്നു.. കെഎസ്ആർടിസിയുടെ പിങ്ക് ബസ്, പുത്തൻ പദ്ധതി സ്ത്രീകൾക്ക് രാത്രിയാത്ര സുരക്ഷിതമാക്കാൻ; ആദ്യ ഘട്ടത്തിൽ തലസ്ഥാനത്ത്
adimage

ദാ....വരുന്നു.. കെഎസ്ആർടിസിയുടെ പിങ്ക് ബസ്, പുത്തൻ പദ്ധതി സ്ത്രീകൾക്ക് രാത്രിയാത്ര സുരക്ഷിതമാക്കാൻ; ആദ്യ ഘട്ടത്തിൽ തലസ്ഥാനത്ത്

ദാ....വരുന്നു.. കെഎസ്ആർടിസിയുടെ പിങ്ക് ബസ്, പുത്തൻ പദ്ധതി സ്ത്രീകൾക്ക് രാത്രിയാത്ര സുരക്ഷിതമാക്കാൻ; ആദ്യ ഘട്ടത്തിൽ തലസ്ഥാനത്ത് adimage
2026-07-22T20:23:00 | By VIPIN P V
#Latest News #KSRTC Pink Bus #Women Safety #CP John #Kerala Transport #Thiruvananthapuram

തിരുവനന്തപുരം: ( www.truevisionnews.com ) സ്ത്രീകളുടെ രാത്രികാല യാത്ര സുരക്ഷിതമാക്കാൻ കെഎസ്ആർടിസി പുതിയ സംരംഭം. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക പിങ്ക് ബസ് സർവീസ് സംസ്ഥാന തലസ്ഥാനത്ത് നാളെ ആരംഭിക്കും.

സർക്കാരിന്‍റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലാണ് കെഎസ്ആർടിസി പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നത്. നാളെ ഉച്ചയ്ക്ക് 1.00 മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ വച്ച് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവഹിക്കും.

തമ്പാനൂരിൽ നിന്ന് ടെക്നോപാർക്കിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ രാത്രി 10:45 വരെയാണ് പിങ്ക് ബസ് സർവീസ് ഉണ്ടായിരിക്കുക. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വനിതാ ജീവനക്കാർക്കും വിദ്യാർഥിനികൾക്കും ഈ സർവീസ് ഏറെ പ്രയോജനകരമാകും.

കേരളത്തിലെ പ്രധാന റൂട്ടുകളിൽ ഘട്ടം ഘട്ടമായി "രാത്രികാല പിങ്ക് ബസ്" സർവീസുകൾ വ്യാപിപ്പിക്കാനാണ് കെഎസ്ആർടിസിയുടെ പദ്ധതി. സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പിങ്ക് നിറത്തിൽ പ്രത്യേകം അടയാളപ്പെടുത്തിയ ബസുകളായിരിക്കും സർവീസ് നടത്തുക. പരിശീലനം ലഭിച്ച വനിതാ ജീവനക്കാരെയും സർവീസിൽ നിയോഗിക്കും. സിസിടിവി, ജിപിഎസ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ സജ്ജീകരണങ്ങളും ബസുകളിൽ ഉണ്ടായിരിക്കും.

തലസ്ഥാനത്ത് തുടങ്ങുന്ന പദ്ധതിയുടെ വിജയം വിലയിരുത്തിയ ശേഷം കൊച്ചി, കോഴിക്കോട് തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

Content Highlight: KSRTC Pink Bus Service for Women Launched in Thiruvananthapuram

#Latest News #KSRTC Pink Bus #Women Safety #CP John #Kerala Transport #Thiruvananthapuram

adimage

Next TV

Related Stories
പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥിയായ വയനാട് സ്വദേശി പിടിയില്‍

Jul 23, 2026 05:51 AM

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥിയായ വയനാട് സ്വദേശി പിടിയില്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി സീനിയർ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചു....

Read More >>
'അന്നൊന്നും വായ തുറന്നില്ലല്ലോ'..? സിജെപി സമരത്തെ പിന്തുണച്ചു; ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം

Jul 22, 2026 09:56 PM

'അന്നൊന്നും വായ തുറന്നില്ലല്ലോ'..? സിജെപി സമരത്തെ പിന്തുണച്ചു; ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം

ഡൽഹി വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച ടൊവിനോ തോമസിനെതിരെ യുവമോർച്ച പ്രതിഷേധം. ഇരിഞ്ഞാലക്കുടയിലെ വീടിന് മുന്നിൽ വാ മൂടിക്കെട്ടി പ്രതിഷേധം....

Read More >>
വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, പിന്നാലെ ദളിത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒളിവിലായിരുന്ന പ്രതി എരുമേലിയിൽ പിടിയിൽ

Jul 22, 2026 09:25 PM

വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, പിന്നാലെ ദളിത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒളിവിലായിരുന്ന പ്രതി എരുമേലിയിൽ പിടിയിൽ

ആലപ്പുഴ മാന്നാറിൽ വിവാഹവാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ ബുധനൂർ സ്വദേശി അനൂപിനെ...

Read More >>
adimage
കെഎസ്‍യുവിന് പിന്നാലെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എഐഎസ്എഫ്

Jul 22, 2026 09:18 PM

കെഎസ്‍യുവിന് പിന്നാലെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എഐഎസ്എഫ്

ദില്ലി വിദ്യാർഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് നാളെ ജൂലൈ 23ന് കേരളത്തിൽ വിദ്യാഭ്യാസ ബന്ദ്. എഐഎസ്എഫും കെഎസ്‍യുവും...

Read More >>
മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; 120 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

Jul 22, 2026 08:19 PM

മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; 120 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ 120 അധിക ബാച്ചുകൾ അനുവദിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലെ 117...

Read More >>
കുറ്റ്യാടി നരിക്കൂട്ടുംച്ചാലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

Jul 22, 2026 07:30 PM

കുറ്റ്യാടി നരിക്കൂട്ടുംച്ചാലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

കുറ്റ്യാടി നരിക്കൂട്ടുംച്ചാലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട ബസ് ബസ് സ്റ്റോപ്പിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു....

Read More >>
Top Stories

adimage
News Roundup

GCC News

adimage
Entertainment News

adimage