#shafiparambil |കടത്തനാടൻ വീര്യം ;പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ

#shafiparambil |കടത്തനാടൻ വീര്യം ;പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ
Mar 28, 2024 02:40 PM | By Aparna NV

വടകര:(vatakaranews.in) വടകരയിലെ മണ്ഡല പര്യടനവുമായി ബന്ധപ്പെട്ട് പത്മശ്രീ മീനാക്ഷിയമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു ഷാഫി പറമ്പിൽ. എട്ടാം വയസ്സിൽ കളരി അഭ്യസിക്കുവാൻ തുടങ്ങി ഇപ്പോ 80 വയസ്സായി, കരുത്തിനിപ്പോഴും ഒരു കുറവുമില്ലെന്നും ഷാഫി പറഞ്ഞു.

കടത്തനാടിൻ്റെ കളരി പാരമ്പര്യത്തിന് കടല് കടന്നും പേരുണ്ട്. അത് സംരക്ഷിക്കാനും വളർത്താനും വടകരയുടെ കൂടെയുണ്ടാവും. മീനാക്ഷി ഗുരുക്കളുടെ കളരി സന്ദർശിച്ച് അനുഗ്രഹം തേടിയെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

പത്താം ക്ലാസ്സോടെ സ്കൂൾ പഠനം നിർത്തിയ മീനാക്ഷിയമ്മ 17 -ാം വയസിൽ ഗുരുവായ രാഘവനെ വിവാഹം കഴിച്ചു. അതോടെ കളരി ജീവിതമായി. കടത്തനാട്ട് ക്ഷേത്രങ്ങളിൽ കളരി അഭ്യാസങ്ങളിൽ ഒന്നിച്ചു പങ്കെടുത്തു.

അങ്ങനെയവർ ചുവട് പിഴക്കാത്ത കളരി ദമ്പതികളായി. ഭർത്താവിന്‍റെ മരണത്തോടെ കളരിയുടെ ചുമതല ഏറ്റെടുത്തു. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി കളരിപ്രദർശങ്ങൾ നടത്തി വരുന്നുണ്ട്.

ആയിരക്കണക്കിന് പെൺകുട്ടികൾ ഇവിടെ കളരിപഠനം പൂർത്തിയാക്കിയിട്ടുണ്ട്. മീനാക്ഷി അമ്മയുടെ രണ്ട് ആൺ മക്കളും രണ്ട് പെൺമക്കളും അവരുടെ മക്കളുമെല്ലാം കളരി അഭ്യസിച്ചിട്ടുണ്ട്.

ആൺ മക്കളാണ് മറ്റിടങ്ങളിൽ ആരംഭിച്ചിട്ടുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.വടകര നഗരസഭയുടെ കീഴിൽ സ്‌കൂളുകളിൽ ‘ആർച്ച’ എന്ന പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുമ്പോൾ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത് 8 വയസ്സിൽ കളരി അഭ്യസിക്കുവാൻ തുടങ്ങി ഇപ്പോ 80 വയസ്സായി, കരുത്തിനിപ്പോഴും ഒരു കുറവുമില്ല. ഇതാണ് പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കൾ. കടത്തനാടിൻ്റെ കളരി പാരമ്പര്യത്തിന് കടല് കടന്നും പേരുണ്ട്. അത് സംരക്ഷിക്കാനും വളർത്താനും വടകരയുടെ കൂടെയുണ്ടാവും. മീനാക്ഷി ഗുരുക്കളുടെ കളരി സന്ദർശിച്ച് അനുഗ്രഹം തേടി.

#Vadakara #UDF #candidate #ShafiParampil #practicing #Kalari #with #Padma #Shri #MeenakshiAmma

Next TV

Related Stories
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 27, 2024 01:58 PM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 27, 2024 01:01 PM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#fireaccident|മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, വൻ അപകടം ഒഴിവായി

Apr 27, 2024 11:37 AM

#fireaccident|മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, വൻ അപകടം ഒഴിവായി

വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക...

Read More >>
#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

Apr 27, 2024 11:09 AM

#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ...

Read More >>
#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

Apr 26, 2024 07:27 PM

#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവർത്തന മികവിനുള്ള അംഗീകാരമായാണ് വളണ്ടിയർമാർക്ക് ഈ വർഷവും അവസരം...

Read More >>
#voting|ടോക്കൺ നൽകി ; വടകര  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:32 PM

#voting|ടോക്കൺ നൽകി ; വടകര മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന...

Read More >>
Top Stories