മണിയൂർ: (vatakaranews.in) ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയും ശ്രീ ആഞ്ജനേയ ഡെന്റൽ കോളേജും സംയുക്തമായി കണ്ണ് -ദന്ത വിഭാഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.


ക്യാമ്പിൽ 200 ഓളം വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്തു. പിടിഎ പ്രസിഡൻറ് സുനിൽ മുതുവന ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ പ്രിൻസിപ്പൽ കെ വി അനിൽകുമാർ, പ്രോഗ്രാം ഓഫീസർ സബിത ബാലകൃഷ്ണൻ, മലബാർ മെഡിക്കൽ കോളേജ് പി ആർ ഒ രാജേന്ദ്രൻ കെ പി, ഡോക്ടർ മീര എസ്, അബ്ദുൽ സമദ് കെ പി, സാരംഗ് എസ് എന്നിവർ നേതൃത്വം നൽകി.
#free #medicalcamp #organized #eye #dental #departments