വടകര: (vatakara.truevisionnews.com)ഓണപ്പൂക്കളത്തിന് നിറംപകരാൻ ഇത്തവണ ചെണ്ടുമല്ലികൾ കല്ലേരിയിൽ നിന്നെത്തും.
കല്ലേരി തയ്യൂള്ളതിൽ രാജന്റെ വീട്ടുമുറ്റത്തും തൊടിയിലും ചെണ്ടുമല്ലികൾ പൂവിട്ടുനിൽക്കുന്ന കാഴ്ച ആരുടെയും മനംകവരും. 30 വർഷത്തിലേറെയായി കൃഷിയിൽ സജീവമാണ് രാജൻ.
10 വർഷമായി ജൈവകൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദ്ദേഹം ആദ്യമായാണ് ഇത്തവണ ചെണ്ടുമല്ലി കൃഷി പരീക്ഷിച്ചത്.
മഴമറക്കുള്ളിൽ ഗ്രോ ബാഗിൽ 600 തടത്തിലായി രണ്ടിനം ചെണ്ടുമല്ലിയാണ് കൃഷിചെയ്തത്. മഴയും കീടബാധയും പുഴുശല്യവും പരിചയക്കുറവും കാരണം കുറച്ച് ചെടികൾ നശിച്ചുപോയി.
എന്നാൽ ശേഷിച്ചവയിൽനിന്ന് നല്ല വിളവ് ലഭിച്ചു. ജൈവവളം മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. പരീക്ഷണാടിസ്ഥാനത്തിൽ വാടാമല്ലിയും തുമ്പയും കൃഷി ചെയ്തിരുന്നു.
പുരയിടത്തിലും പാട്ടത്തിനെടുത്ത കൃഷി ഭൂമിയിലുമായി വാഴ, രാജൻ ചെണ്ടുമല്ലി കൃഷിയിടത്തിൽ മഞ്ഞൾ, ചേന, പച്ചകറികൾ തുടങ്ങിയവും രാജൻ കൃഷി ചെയ്യുന്നുണ്ട്.
കൃഷി വകുപ്പിൽനിന്ന് മികച്ച പ്രോത്സാഹനവും നിർദേശങ്ങളും ലഭിക്കുന്നതായി രാജൻ പറഞ്ഞു. ആയഞ്ചേരി പഞ്ചായത്തിൻ്റെ ഈ വർഷത്തെ മികച്ച ജൈവ കർഷകനുള്ള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാര ങ്ങൾ നേടിയിട്ടുണ്ട്.
കർഷകസംഘം പൊന്മേരി മേഖലാ പ്രസിഡ ന്റുകൂടിയാണ് രാജൻ.
#color #This #time #marygold #will #come #from #Kalleri#color #onam