Oct 14, 2024 03:52 PM

മണിയൂർ: (vatakara.truevisionnews.com) ബൈക്കില്‍ മിനിലോറിയിടിച്ച് വടകര മണിയൂർ സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു.

എറണാകുളം ഏലൂര്‍ കുറ്റിക്കാട്ടുകരയിലാണ് അപകടം മണിയൂർ തൈവെച്ച പറമ്പത്ത് രമേശന്റെ മകൻ ആദിഷ് (21), ഇടുക്കി സ്വദേശിയായ രാഹുല്‍ രാജ്(22), എന്നിവരാണ് മരിച്ചത്.

കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും.

ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്.

ജോലി കഴിഞ്ഞ് കളമശ്ശേരിയിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മിനി ലോറിയിടിക്കുകയായിരുന്നു.

ലോറിയുടെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം.

ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

ബീനയാണ് ആദിഷിന്റെ മാതാവ്.

സഹോദരൻ :അനന്തു.

സംസ്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

#Minilorry #hit #bike #accident #Two #persons #including #resident #Maniyur #met #tragic #end

Next TV

Top Stories










News Roundup






Entertainment News