വടകര: (vatakara.truevisionnews.com) കോഴിക്കോട് ആസ്ഥാനമായുള്ള ജൂഡീഷ്യൽ എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വടകര ബ്രാഞ്ച് ഓഫീസ് തുറന്നു. ഇന്ന് വൈകുന്നേരം വടകര കോർട്ട് കോംപ്ലക്സിൽ ബ്രാഞ്ചിൻ്റെ ഉദ്ഘാടനം ജില്ലാ ജഡ്ജ് ബിന്ദു കുമാരി വി.എസ് നിർവ്വഹിച്ചു
വടകര എൻഡിപി എസ് ജഡ്ജ് വി.ജി.ബിജു ആദ്യ നിക്ഷേപം സ്വീകരിച്ചു. വഖഫ് ട്രിബ്യൂണൽ ജഡ്ജ് മീന ടി.കെ വടകര ഫാമിലി കോടതി ജഡ്ജി വീണ കെ.ബി , വടകര സബ് ജഡ്ജ് ജോബി തോമസ്, വടകര മുൻസീഫ് ഐശ്വര്യ ടി വടകര ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് അലി ഫാത്തിമ എൻ എസ് വടകര അസിസ്റ്റൻ്റ് റജിസ്ട്രാർ ഷിജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


സൊസൈറ്റി പ്രസിഡന്റ് കെ.കെ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എം സുധീരൻ സ്വാഗതം ആശംസിച്ചു. വടകര കോർട്ട് കോംപ്ലക്സിലെ ജീവനക്കാർ അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിനെ വർണ്ണാഭമാക്കി .
Judicial Employees Cooperative Credit Society branch in Vadakara