കടമേരി:(vatakara.truevisionnews.com) കടമേരി റഹ്മാനിയ വുമൺസ് കാമ്പസിൽ പ്രവർത്തിക്കുന്ന റാളിയ ശരീഅത്ത് കോളേജിൽ സംഘടിപ്പിച്ച 'ഹിജ്റ ഹിസ്റ്ററി കോൺഫറൻസ്' ശ്രദ്ധേയമായി. റാളിയ വകുപ്പിൻറെ ആഭിമുഖ്യത്തിൽ കോൺഫറൻസിൽ "ഹിജ്റ: ചരിത്രം, സംസ്കാരം, ആത്മീയത" എന്ന വിഷയത്തിൽ കോളേജ് ഡയറക്‌ടർ ഡോ. കെ.എം. അബ്‌ദുൽ ലത്തീഫ് നദ്‌വി പ്രമേയ പ്രഭാഷണം നടത്തി.
ദുജാന പി.പി, മിസ്‌ന ഫാത്തിമ പി, നദ അമീന, സഫ്വാന കെ.കെ, ഹിബ സൈനബ് എം.വി എന്നീ വിദ്യാർത്ഥികൾ വിഷയാവതരണം നടത്തി. ഫാത്തിമ റാളിയ പഠന സെഷന് നേതൃത്വം നൽകി.കോളേജ് പ്രിൻസിപ്പാൾ അബ്‌ദുൾ സമദ് മാസ്റ്റർ സംസാരിച്ചു. റാളിയ ശരിഅത്ത് കോളേജ് വൈസ് പ്രിൻസിപ്പാൾ ഹനീഫ് റഹ്മാനി അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി ഫസീഹ് അഹ്മദ് അശ്അരി സ്വാഗതവും ശഹീർ ഹസനി നന്ദിയും


Hijra History Conference organized at Ralia Shariat College