ചോറോട്:(vatakara.truevisionnews.com) സ്കൂൾ കുട്ടികൾക്ക് ഔഷധക്കഞ്ഞി വിതരണം നടത്തി മാതൃക സൃഷ്ടിച്ച് ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഒൻപതോളം ധാന്യങ്ങളും ശർക്കരയും ചേർത്ത കർക്കിടമാസത്തിലെ ഔഷധക്കഞ്ഞി ഇടവേള ഭക്ഷണമായാണ് സ്കൂളിൽ നൽകിവരുന്നത്.
സ്ഥാപനത്തിലെ അധ്യാപകർ തന്നെ സ്പോൺസർ ചെയ്തു കൊണ്ടുള്ള ഈ ഭക്ഷണ പദ്ധതി കുട്ടികളുടെ ആരോഗ്യ പരിരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെയാണ് നടപ്പാലാക്കി വരുന്നത്. 2025 - വർഷത്തിലെ പദ്ധതിയുടെ വിതരണ ഉദ്ഘാടനവും ആരോഗ്യക്ലാസും ചോറോട് ഗവൺമെന്റ് ആയുർവ്വേദ ഹോസ്പിറ്റൽ സൂപ്രണ്ട് മോഹൻ കുമാർ നിർവ്വഹിച്ചു.
ഹെഡ് മിസ്ട്രസ് കെ. ജീജ ടീച്ചർ സ്വാഗതം നേർന്ന പരിപാടിക്ക്, മദർ പി.ടി.എ പ്രസി: റിസ്വാന.വി അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ.വൈസ് പ്രസിഡന്റ് ഫസീല.വി, ആർ.എം സുബുലുസലാം എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. അബുലയിസ് കാക്കുനി നന്ദി പ്രകടിപ്പിച്ചു. പങ്കജ, സോഫിയ. എം, സൗമ്യ.എൻ,ജിസ്ന ബാലൻ,ബിന്ദു.യു.പി, ശ്രീരാഗ്.പി, രമിത ആർ നായർ, രേഷ്മ.എം.എ, ആയഞ്ചേരി, അശ്വിൻ, സൗമ്യ.സി കെ, കെ.മഹേഷ്,അതുൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Distribution of oushadha kanji Muttungal South UP School becomes a model after completing 12 years