വടകര: (vatakara.truevisionnews.com)ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ വടകരയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ ഉന്മൂലനം അജണ്ടയാക്കിയ സംഘപരിവാര പ്രവർത്തനങ്ങളുടെ തുടർച്ചയാണ് കേരളത്തിൽ നിന്ന് പോയ കന്യാസ്ത്രീകളെ ചത്തീസ്ഗഡിൽ വച്ച് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.


എസ്ഡിപിഐ വടകര നിയോജക മണ്ഡലം സെക്രട്ടറി ബഷീർ കെ കെ, മുനിസിപ്പൽ പ്രസിഡണ്ട് സമദ് മാക്കൂൽ എന്നിവർ സംസാരിച്ചു. സഫീർ വൈക്കിലശ്ശേരി, നവാസ് വരിക്കോളി, ഉനൈസ് ഒഞ്ചിയം, തുടങ്ങിയവർ നേതൃത്വം നൽകി.
Arrest of nuns Chhattisgarh SDPI protests in Vadakara