#VadakaraMahicanal | തടയും മുഖ്യമന്ത്രി; വടകര -മാഹി കനാലിൽ ഉപ്പ് വെള്ളം കയറി കിണറുകൾ മലിനമാകുന്നു

#VadakaraMahicanal | തടയും മുഖ്യമന്ത്രി; വടകര -മാഹി കനാലിൽ ഉപ്പ് വെള്ളം കയറി കിണറുകൾ മലിനമാകുന്നു
Oct 14, 2024 04:59 PM | By Jain Rosviya

വടകര: മോന്താലിൽ റഗുലേറ്റർ നിർമ്മിക്കാതെ പുഴയുടെ ആഴം വർധിപ്പിച്ചതിനാൽ കടലിൽ നിന്നും വടകര -മാഹി കനാലിൻ്റെ ഭാഗമായ പുഴയിലേക്ക് ഉപ്പു വെള്ളം കയറി വീടുകളിലെ കിണറുകളിലെയും മറ്റും ശുദ്ധജലം മലിനമാക്കപ്പെടുന്ന വിഷയം കെ.കെ രമ എംഎൽഎ ചോദ്യോത്തരവേളയിൽ ഇന്ന് സഭയിൽ ഉന്നയിച്ചു.

ഉപ്പു വെള്ള പ്രശ്നം പരിഹരിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളാമെന്നു മുഖ്യമന്ത്രി സഭയിൽ ഉറപ്പു നൽകി.

പ്രദേശത്തെ കർഷകരെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. നേരത്തെ ഇവിടെ റഗുലേറ്റർ കം ബ്രിഡ്ജ് എന്ന നിലയിൽ ആയിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നത്.

എന്നാൽ ഇവിടം സംസ്ഥാന ജലപാതയുടെ ഫീഡർ റൂട്ട് ആയതിനാൽ ഇത് സാധാരണ പാലമാക്കി മാറ്റുകയായിരുന്നു.

അതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം എം എൽ എ ചൂണ്ടി കാട്ടി. അതുകൊണ്ടു തന്നെ സംസ്ഥാന ജലപാത പദ്ധതിയുടെ ഭാഗമായി ഇവിടെ ലോക്കോടുകൂടിയ റഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കാൻ സർക്കാർ തയ്യാറാകണം എന്ന് ആവശ്യപ്പെട്ടു .

#Chief #Minister #will #stop #Salt #water #seeps #into #Vadakara #Mahi #canal #pollutes #wells

Next TV

Related Stories
കടമേരിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

Dec 2, 2025 02:54 PM

കടമേരിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

കടമേരിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്...

Read More >>
കാർഷികവിളകൾക്ക് ഭീഷണി; ഏറാമലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു

Dec 2, 2025 12:46 PM

കാർഷികവിളകൾക്ക് ഭീഷണി; ഏറാമലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു

കാട്ടുപന്നി ശല്യം, ഏറാമല, കാർഷികവിളകൾക്ക്...

Read More >>
അശാസ്ത്രീയ മത്സ്യബന്ധനം ;ആവിക്കലിൽ രണ്ട് തോണികൾ പിടികൂടി

Dec 2, 2025 11:01 AM

അശാസ്ത്രീയ മത്സ്യബന്ധനം ;ആവിക്കലിൽ രണ്ട് തോണികൾ പിടികൂടി

രണ്ട് തോണികൾ പിടികൂടി, അശാസ്ത്രീയ മത്സ്യബന്ധനം,...

Read More >>
ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ മേമുണ്ട അൾട്ടിമേക്സ് മുന്നിൽ

Dec 1, 2025 10:10 PM

ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ മേമുണ്ട അൾട്ടിമേക്സ് മുന്നിൽ

ഡിസ്ട്രിക്ട് കരാട്ടെ അസോസിയേഷൻ ,മേമുണ്ട...

Read More >>
തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് ബിഎംബിസി നിലവാരത്തിലേക്ക്

Dec 1, 2025 03:54 PM

തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് ബിഎംബിസി നിലവാരത്തിലേക്ക്

തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് ബിഎംബിസി...

Read More >>
Top Stories

News Roundup

Entertainment News