വടകര: (vatakara.truevisionnews.com) വടകര താലൂക്കിൽ ജനുവരി 7 ന് സ്വകാര്യ ബസ് പണിമുടക്ക് .
തണ്ണീർ പന്തലിൽ അശ്വിൻ ബസ്സ് തടഞ്ഞു നിർത്തി ജീവനക്കാരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികളെ ഇതുവരെയും പിടി കൂടാത്തതിൽ പ്രതിഷേധിച്ച് വടകര താലൂക്കിലെ സ്വകാര്യ ബസ്സ് തൊഴിലാളികൾ 2025 ജനുവരി 7 ന് ഏകദിന പണിമുടക്ക് നടത്തുവാൻ വടകര താലൂക്ക് ബസ്സ് തൊഴിലാളി യൂണിയൻ സംയുക്ത സമിതി യോഗം തീരുമാനിച്ചു.
സാമൂഹ്യ വിരുദ്ധരുടെ ക്രൂരമായ ആക്രമത്തിന് ഇരയാകുന്ന ബസ്സ് തൊഴിലാളികളോട് മാനുഷികപരിഗണനനൽകാൻ അലംഭാവം കാണിക്കുന്ന അധികൃതരുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
എം. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
എ സതീശൻ , ഇ നാരായണൻ നായർ, വിനോദ് ചെറിയത്ത്, പി.സജീവ് കുമാർ , മടപ്പള്ളി മോഹനൻ, മജീദ് അറക്കിലാട്, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
#Private #bus #strike #January #seventh #Vadakara #taluk