Dec 28, 2024 03:54 PM

ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷം സർക്കാറിൽ നിന്ന് ലഭിച്ച വികസന ഫണ്ട്, മെയൻ്റനൻസ് ഫണ്ട് ഇനത്തിൽ 1,60,88,584 രൂപ വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയതായ് ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി.

പഞ്ചായത്തിൻ്റെ അനിവാര്യ ചുമതലയായ മാലിന്യ സംസ്കരണ മേഖലയാകെ താളം തെറ്റിയതായ് റിപ്പോർട്ട് ചുണ്ടിക്കാട്ടി.

എം സി എഫ് കെട്ടിടമില്ല, ഖരമാലിന്യമാനേജ്മെൻ്റ് പ്ലാൻ തയ്യാറാക്കിയില്ല, ഹരിത സേനാംഗങ്ങളുടെ ഒഴിവ് നികത്തിയില്ല, അജൈവ മാലിന്യങ്ങൾ തരം തിരിച്ച് കയറ്റി അയക്കാൻ കഴിയാത്തത് കൊണ്ട് പഞ്ചായത്തിന് വർഷം തോറും ലക്ഷങ്ങളുടെ നഷ്ടമുണ്ടാവുന്നു.

ഏഴായിരത്തിലധികം വീടുകളുള്ള പഞ്ചായത്തിൽ ആയിരം വീടുകൾക്കാണ് ഇത് വരെയായി ഉറവിട മാലിന്യ സംവിധാനം ഏർപ്പെടുത്തിയത്.

പൊതുമരാമത്ത് മേഖലയിൽ 3 കോടി 52 ലക്ഷം രൂപ വകയിരുത്തി 82 പ്രൊജക്ടുകൾ തയ്യാറാക്കിയെങ്കിലും 57 ലക്ഷം രൂപയുടെ 12 പ്രൊജക്ടുകൾ മാത്രമേ നടപ്പാക്കിയുള്ളു.

ചെലവ് 16 ശതമാനം മാത്രം. 19 അംഗൻവാടികളിൽ കുടിവെള്ള സൗകര്യമില്ല, 6 എണ്ണത്തിന് സ്വന്തമായ് കെട്ടിടങ്ങൾ പോലുമില്ല. വനിതാ ഘടക പദ്ധതിക്കായ് തയ്യാറാക്കിയ പ്രൊജക്ടുകൾ ഒന്നും വനിതകൾക്ക് ഗുണം ചെയ്യുന്നവയെല്ലന്ന് ഓഡിറ്റിൽ കണ്ടെത്തി.

പഞ്ചായത്ത് ഭരണസമിതി യോഗത്തിൻ്റെ മിനുട്സ് യഥാസമയം തയ്യാറാക്കാത്തതുൾപ്പടെ ഗുരുതരമായ ക്രമക്കേടുകളാണ് ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്ത് വന്നത്.

പഞ്ചായത്തിൻ്റെ കഴിവുകേടും, കെടുകാര്യസ്ഥതയും ജനങ്ങൾ അറിയുന്നതിന് വേണ്ടി ഓഡിറ്റ് റിപ്പോർട്ട് ഗ്രാമസഭകളിൽ വായിക്കണമെന്ന് എൽ ഡി എഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടു.

വർഷംതോറും കോടികൾ ലാപ് സാക്കി ആയഞ്ചേരി പഞ്ചായത്തിൻ്റെ വികസനവും, പുരോഗതിയും തകർത്ത യു.ഡി എഫ് ഭരണസമിതി ജനങ്ങളോട് മാപ്പ് പറഞ്ഞ് ,രാജിവെച്ച് ഇറങ്ങി പോവണമെന്ന് എൽ ഡി എഫ് ആവശ്യപ്പെട്ടു.

അസി: എഞ്ചിനിയർ ഉൾപ്പടെയുള്ള തസ്തികളിൽ പഞ്ചായത്തിൽ ഒഴിവ് നികത്തപ്പെടാതെ വന്നാൽ പഞ്ചായത്ത് ഭരണസമിതിക്ക് ഇൻറവ്വു നടത്തി സ്വന്തമായ് നിയമനം നടത്താമെന്ന സർക്കാർ ഉത്തരവുണ്ടായിട്ടും, അതിനു പോലും കഴിയാതെ ജീവനക്കാരില്ല എന്ന കാരണം പറഞ്ഞ് ഭരണപരാജയം മറച്ച് വെക്കാൻ നടത്തുന്ന പ്രസ്താവനകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണെന്നും എൽ ഡി എഫ് ആരോപിച്ചു.

വാർഡ് മെമ്പർമാരായ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, സുധസുരേഷ്, ശ്രീലത എൻ.പി, പ്രബിത അണിയോത്ത്, പി. രവീന്ദ്രൻ,ലിസ പുനയംകോട്ട് എന്നിവർ സംസാരിച്ചു













#Audit #report #out #Ayancheri #grama #panchayath #lost #two #crore #sixty #lakh #last #financial #year

Next TV

Top Stories










News Roundup